കെ ബാബുവിന് തിരിച്ചടി; അനതികൃത സ്വത്ത് സമ്പാദന കേസില്‍ വിചാരണ നേരിടണം

തിരുവനന്തപുരം: മുന്‍ മന്ത്രി കെ ബാബുവിന് തിരിച്ചടി. അനതികൃത സ്വത്ത് സമ്പാദന കേസില്‍ കെ ബാബുവിന് വിചാരണ നേരിടണം. വിടുതല്‍ ഹര്‍ജി മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് തള്ളിയത്. പ്രദമദൃഷ്ട്യാ 43 ശതമാനം അധികസ്വത്തുണ്ടെന്ന് കണ്ടെത്തിയത് ബാബുവിന് നിരാകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

2007 ജൂലായ് മുതല്‍ 2016 മേയ് വരെ കെ.ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാണ് കേസ്. 49.45 ശതമാനം അനധികൃത സമ്പാദ്യമാണ് ഇക്കാലത്തുണ്ടാക്കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ബാബുവിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജനുവരിയില്‍ ജാമ്യം അനുവദിച്ചിരുന്നു.

അനതികൃത സ്വത്ത് അല്ലെങ്കില്‍ വിചാരണയിലൂടെ പ്രതിക്ക് തെളിയിക്കാമെന്ന് കോടതി പറഞ്ഞു. തൃപ്പൂണിത്തുറ പ്രതികരണ വേദിയാണ് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ പരാതി നല്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ