ഏഷ്യാനെറ്റിന്റെ “അമേരിക്ക ഈ ആഴ്ച” നൂറാം എപ്പിസോഡിലേക്ക്

അമേരിക്കൻമലയാളികളുടെയും അമേരിക്കയിലെയും വിശേഷങ്ങൾ ലോകമലയാളികൾക്ക് മുൻപിൽ എത്തിക്കുന്ന  ഏഷ്യാനെറ്റ് ന്യൂസിന്റെ ഏറ്റവും മികച്ച പ്രോഗ്രാമുകളിൽ ഒന്നായ അമേരിക്ക ഈ ആഴ്ച നൂറാം എപ്പിസോഡിലേക്ക് .മാധ്യമ രംഗത്തിന്റെ പ്രസന്നമായ മുഖം ഡോ:കൃഷ്ണകിഷോറിന്റെ വ്യത്യസ്തമായ അവതരണം കൊണ്ട് ശ്രേദ്ധേയമായ അമേരിക്ക ഈ ആഴ്ചയ്ക്ക് പിന്നിൽ ഒരു കൂട്ടം അർപ്പണ സന്നദ്ധരായ മാധ്യമപ്രവർത്തകരുടെയും  അതിലുപരി ഏഷ്യാനെറ്റ് ന്യൂസിന്റെയും കഠിന പ്രയത്നമുണ്ട് .
 വാർത്തയുടെ അടിസ്ഥാന സ്വഭാവത്തിൽ മാറ്റം വരാതെ തന്നെ കുറച്ചുകൂടി കൗതുകവും രസകരവുമാക്കാൻ വാർത്താധിഷ്ഠിത പരിപാടികൾ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി പ്രക്ഷേപണം ചെയ്യുന്ന പ്രോഗ്രാം കൂടിയാണ്  അമേരിക്ക ഈ ആഴ്ച .ഈ  പരിപാടിയിലൂടെ ലോക മലയാളികൾക്ക് മുൻപിൽ അമേരിക്കൻ വിശേഷങ്ങൾ എത്തിക്കുമ്പോൾ രണ്ടു കൈകളും നീട്ടിയാണ് ലോക മലയാളികൾ ഈ പരിപാടിയെ സ്വീകരിക്കുന്നത് .രണ്ടു വര്ഷം മുൻപാണ് ഈ പരിപാടിയുടെ തുടക്കം .അമേരിക്കയിൽ നിന്നും പതിവ് ന്യൂസുകളിൽ നിന്നും വ്യത്യസ്തമായി യഥാർത്ഥ മാധ്യമപ്രവർത്തനത്തെ ഫോക്കസ് ചെയ്യുന്ന ഒരു പരിപാടിയായി അമേരിക്ക ഈ ആഴ്ചയേ മാറ്റണം എന്ന് ഏഷ്യാനെറ്റ് ന്യൂസിന് നിർബന്ധം ഉണ്ടായിരുന്നു .അതുകൊണ്ടു തന്നെ ഈ പ്രോഗ്രാം അമേരിക്കയിൽ നിന്നും കേരളത്തിലെ ചാനലുകളിൽ പ്രക്ഷേപണം ചെയ്യുന്ന പ്രോഗ്രാമുകളിൽ റേറ്റിങ്ങിന്റെ കാര്യത്തിലും ഒന്നാമതായി അമേരിക്ക ഈ ആഴ്ച മുന്നേറുകയാണ് .മറ്റൊരു പ്രവാസി പരിപാടിക്കും കൈവരിക്കാൻ സാധിക്കാത്ത നേട്ടമാണിത് .
ലോക മലയാളികൾ കാണുവാൻ ആഗ്രഹിക്കുന്ന അമേരിക്കയിലെ സ്ഥലങ്ങൾ ,ഓരോ പ്രധാന നഗരങ്ങളിലെയും വിശേഷങ്ങൾ ,അമേരിക്കൻ മലയാളികൾക്കിടയിലുള്ള വളരെ മികവാർന്ന വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തൽ ,അമേരിക്കയിലെ വ്യത്യസ്തമായ സമൂഹങ്ങൾ ,ഓട്ടോ ഷോകൾ തുടങ്ങി വളരെ വ്യത്യസ്തങ്ങളായ നൂറു എപ്പിസോഡുകൾ ആണ് ഇതിനോടകം അവതരിപ്പിച്ചു കഴിഞ്ഞിട്ടുള്ളത് .മലയാളി സമൂഹത്തിനു  സൂക്ഷിച്ചു വയ്ക്കാവുന്ന അറിവിന്റെ ഖനിയായി മാറുന്നു എന്ന്അ മേരിക്ക ഈ ആഴ്ചയുടെ  ഒന്നാം വാർഷികം ഉത്‌ഘാടനം ചെയ്ത സംസാരിച്ച വി ടി ബലറാം എം എൽ എയും,ഗായകൻ എം ജി ശ്രീകുമാറും അഭിപ്രായപ്പെട്ടിരുന്നു .
ആകാശവാണിയുടെ വിശാലമായ കാൻവാസിൽ നിന്ന് ദൃശ്യമാധ്യമത്തിന്റെ സാധ്യതകളിലേക്ക് പറിച്ചു നടപ്പെട്ട കൃഷ്ണകിഷോർ ആണ്ഈ ന്യൂസ്  പ്രോഗ്രാമിന്റെ രചനയും നിർമ്മാണവും    അവതരണവും നിർവഹിക്കുന്നത് . സാധാരണ പ്രവാസി പരിപാടികളിൽ നിന്നും വളരെ വ്യത്യസ്തമായി അമേരിക്കയിലെ എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അമേരിക്കയിലെ സാധ്യതകളും വെല്ലുവിളികളുമൊക്കെ വളരെ സമഗ്രമായി തന്നെ അവലോകനം ചെയ്യുന്ന പരാരിപാടി കൂടിയാണിത്.അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലെ ഏറ്റവും പുതിയ വാർത്തകൾക്കൊപ്പം അമേരിക്കയിലെ ഇൻഡ്യാക്കാരുടെയും,പ്രത്യേകിച്ച്  മലയാളികളുടെ ജീവിത വിജയങ്ങളും ,എല്ലാം ഈ പരിപാടിയിലൂടെ അവതരിപ്പിക്കപ്പെടുന്നു .നൂറാം എപ്പിസോഡിലേക്ക്  കടന്ന  അമേരിക്ക ഈ ആഴ്ച  അവതരണ മികവുകൊണ്ടും ഉള്ളടക്കത്തിലെ വ്യത്യസ്തതകൊണ്ടും  പ്രേക്ഷകർക്ക് ഏറെ സ്വീകാര്യമായ പരിപാടിയായി ഈ പ്രോഗ്രാം മാറിയിട്ടുണ്ട് .കൃഷ്ണകിഷോർ അമേരിക്ക ഈ ആഴ്ചയ്ക്ക് വേണ്ടി ഏറെ സമയം അദ്ദേഹം ചിലവഴിക്കുന്നു .
അമേരിക്കയിലെ മുഖ്യധാരാ രംഗത്തു നടക്കുന്ന ഏറ്റവും പുതിയ വാർത്തകൾ ,ടെക്‌നോളജി,ലൈഫ് സ്റ്റൈൽ ,കലാസാംസാകാരിക രംഗത്തെ വാർത്തകൾ എന്നിവ കൂടാതെ എല്ലാ ആഴ്ച്ചയും ഒരു പ്രത്യേക സെഗ്‌മെന്റ് അവതരിപ്പിക്കുന്നുണ്ട്.അമേരിക്കയിൽ നമ്മൾ കാണാൻ ആഗ്രഹിക്കുന്ന കാഴ്ചകൾ ,ലോകമെമ്പാടുമുള്ള മലയാളികൾ അറിയാൻ ആഗ്രഹിക്കുന്ന അമേരിക്കയിലെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഈ പ്രോഗ്രാമിലൂടെ കാണാം . അവതരണത്തിലെ അസാമാന്യമികവും, ഉള്ളടക്കത്തിലെ വ്യത്യസ്തതയും, അമേരിക്കന്‍ വാര്‍ത്തകളുടെയും, മലയാളി വിശേഷങ്ങളുടെയും സമഗ്രമായ ദൃശ്യാവിഷ്‌കാരവും അമേരിക്ക ഈആഴ്ച യ്ക്ക്  ജനഹൃദയങ്ങളില്‍ സ്വീകാര്യത നേടിക്കൊടുത്ത പ്രധാന സവിശേഷതകളാണ്.
ഈ പരിപാടിയുടെ മറ്റൊരു പ്രത്യേകത അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മനോഹരമായ ദൃശ്യകഥകളാണ്.  പരിപാടിയുടെ ക്യാമറ കരുത്ത്  എടുത്തു പറയേണ്ടതാണ്.  സ്റ്റുഡിയോ കാമറ കൈകാര്യം ചെയ്യുന്ന ഷിജോ പൗലോസ് പ്രൊഡക്ഷൻ ഈ പ്രോഗ്രാമിന്റെ കോ ഓർഡിനേറ്റർ കൂടിയാണ്.  പരിപാടിയുടെ നെടുംതൂൺ ആണ് ഷിജോ.  എല്ലാ ആഴ്ചയും മുടങ്ങാതെ പരിപാടി അണിയിച്ചൊരുക്കുന്നത് ഷിജോയുടെ ക്യാമറ കണ്ണുകളാണ്.  ഒപ്പം അമേരിക്കയുടനീളം സഞ്ചരിച്ചു ഏഷ്യാനെറ്റ് ന്യൂസിനു വേണ്ടി മികച്ച സ്റ്റോറികളും തയാറാക്കുന്നു.  അലൻ ജോർജിന്റെ  ഛായാഗ്രഹണമാണ് മറ്റൊരു വിജയരഹസ്യം.
മനോഹരമായി ദൃശ്യകഥകൾ മെനഞ്ഞെടുക്കുന്ന ഒരു ഛായാഗ്രാഹകൻ വേറെ ഇല്ലന്ന് പറയാം .മലയാളം സംസാരിക്കുന്ന അമേരിക്കക്കാരിയെ കുറിച്ചുള്ള സ്റ്റോറി,സാന്താക്ളോസ് എന്ന അമേരിക്കയിലെ ഗ്രാമം ഐസ് ഫിഷിങ്, തുടങ്ങിയ സ്റ്റോറികൾക്ക് പിന്നിൽ അലൻ ജോർജിന്റെ കാമറയുടെ കരുത്തുണ്ട് . ഷിക്കാഗോ പ്രദേശത്തെ ഏറ്റവും വ്യത്യസ്തമായ കാഴ്ചകൾ പ്രേക്ഷകർക്ക് നൽകുന്നത് അലനാണ്.
ഫിലഡൽഫിയ നഗരത്തിലെ ഏറ്റവും പ്രാധാന്യമുള്ള ദൃശ്യകഥകൾക്കു ചുക്കാൻ പിടിക്കുന്നത് അരുൺ കോവാട്ട്, വിൻസെന്റ് ഇമ്മാനുവൽ എന്നിവരാണ്.  മികച്ച സെഗ്മെന്റുകളാണ് ഇവർ രണ്ടു പേരും പ്രേക്ഷകർക്ക് നൽകി വരുന്നത്.  ഫിലഡൽഫിയ നഗരസഭയിൽ വിൻസെന്റ് ഇമ്മാനുവലിനുള്ള സ്വാധീനം അമേരിക്ക ഈ ആഴ്ചക്ക് വലിയ മുതൽക്കൂട്ടാണ് .  അരുണും വിൻസെന്റും അമേരിക്ക ഈ ആഴ്ച പരിപാടിക്ക് നൽകി വരുന്ന സേവനങ്ങൾ ഈ ആഘോഷ വേളയിൽ സ്മരിക്കുന്നു.
ഫ്ലോറിഡയിൽ നിന്ന് ഈയിടെ നല്ല സെഗ്മെന്റുകൾ നൽകി വരുന്ന പദ്മകുമാർ  നായർ ,സാജൻ കുര്യൻ ,കിഷോർ കുമാർ, സന്ധ്യ എന്നിവരുടെ സേവനവും മികവുറ്റതാണ്. ഡാലസിൽ നിന്ന് സണ്ണി മാളിയേക്കൽ, ഹൂസ്റ്റണിൽ നിന്ന് ജോർജ് കാക്കനാട്, ജിജു കുളങ്ങര എന്നിവരും പരിപാടിയെ സഹായിക്കുന്നവരാണ്.
ഏഷ്യാനെറ്റ് ന്യൂസ്  ഹെഡ് ആൻഡ് ഡയറക്ടർ  ഫ്രാൻക് തോമസ്.എഡിറ്റർ എം  .ജി രാധാകൃഷ്‌ണൻ ,സിന്ധു സൂര്യകുമാർ ,പി.ജി സുരേഷ്‌കുമാർ ,വിനു വി ജോൺ, മാങ്ങാട് രത്‌നാകരൻ, അനിൽ അടൂർ, രജിത് സിംഗ്, കിഷൻ വാരിയർ, എം ജി അനീഷ് ,ശോഭ ശേഖർ ,ജോസഫ് പൂഞ്ഞാർ, ലിബിൻ ബാഹുലേയൻ തുടങ്ങിയവരുടെ അകമഴിഞ്ഞ പിന്തുണയും സഹകരണവും ഈ പരിപാടിക്ക് ഊർജം പകരുന്നു.  ഏഷ്യാനെറ്റ് ന്യൂസ്  മാനേജ്മെന്റിന്റെ വിശ്വാസമാണ് ഈ പരിപാടിയുടെ  കരുത്തും ശക്‌തിയും.
അമേരിക്ക ഈ ആഴ്ചയുടെ വിജയത്തിന് പിന്നിൽ പ്രധാന പങ്കുള്ള ബുക്കോട്രിപ് (ബെൻസൺ സാമുവൽ), ഡെയ്‌ലി ഡിലൈറ്റ് (ഫിലിപ്പ് പാറയിൽ), ബിലീവേഴ്‌സ് ചർച് മെഡിക്കൽ കോളേജ് ( ഫാദർ സിജോ), എന്നീ പരസ്യദാതാക്കളെയും ഈ അവസരത്തിൽ സ്മരിക്കുന്നു.
ഏഷ്യാനെറ്റ് അമേരിക്കയില്‍ സംപ്രേഷണം തുടങ്ങിയ കാലം കൃഷ്ണകിഷോർ ഏഷ്യാനെറ്റിനൊപ്പമുണ്ട് .ഒരു മികച്ച ടീമിനെ അദ്ദേഹത്തിനൊപ്പം നിലനിർത്തി മികച്ച ദൃശ്യങ്ങളും വാർത്തകളും ലോക മലയാളികൾക്ക് മുൻപിൽ എത്തിക്കുവാൻ അമേരിക്ക ഈ ആഴ്ചയ്ക്ക് സാധിക്കുന്നു  . ഈ  ജൈത്രയാത്രയില്‍ ആധികാരികതയിലും, സ്വീകാര്യതയിലും  അമേരിക്കയില്‍ നിന്നുള്ള സമഗ്രമായ പരിപാടിയും , ജനങ്ങൾ സ്വീകരിച്ച വാർത്താധിഷ്ഠിത പരിപാടിയും കൂടിയാണിത് .കോർപ്പറേറ്റുകൾക്കും രാഷ്ട്രീയപാർട്ടികൾക്കും കക്ഷി ചേർന്ന് മാധ്യമ പ്രവർത്തനത്തിന്റെ ധർമം കളങ്കപ്പെടുത്തുന്നവർക്ക് ഇന്നലെകളിലെ വാർത്തകളിലൂടെ, ഇന്നും തിളങ്ങി നിൽക്കുന്ന അമേരിക്കയിലെ വാർത്താ പരിപാടികളിലൂടെ  കൃഷ്ണകിഷോറും സംഘവും  ചൂണ്ടി കാണിക്കുന്ന ഒന്നുണ്ട് – മാധ്യമ പ്രവർത്തനം സത്യസന്ധമാകണം .പ്രേക്ഷകർക്ക് ലഭിക്കുന്ന വാർത്തയിൽ കളങ്കമുണ്ടാകരുത് .സിറ്റിസൺ ജേർണലിസം പൊടി പൊടിക്കുന്ന ഇന്നത്തെ കാലത്ത് ഓരോ മലയാളിക്കും  ജീവിതത്തിൽ നേർവഴി കാണിക്കുവാൻ അമേരിക്ക ഈ ആഴ്ചയുടെ ഏതെങ്കിലും ദൃശ്യത്തിന് കഴിഞ്ഞാൽ കൃഷ്ണകിഷോറും സംഘവും ധന്യരായി .
നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ