ജോയ്ആലുക്കാസ് ഫൗണ്ടേഷൻ കേരള വാട്ടർ അതോറിറ്റിയിൽ നിന്നും വിരമിച്ച വ്യക്തികളെ ആദരിച്ചു

തിരുവല്ല :തിരുവല്ല ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ലോക ജലദിനം ആചരിച്ചു. 22 -3 – 2019 നു രാവിലെ തിരുവല്ല ജോയ്ആലുക്കാസ് ഷോറൂമിൽ വച്ച് നടത്തപ്പെട്ട ലോക ജലദിനാചരണത്തിൽ കേരള വാട്ടർ അതോറിറ്റിയിൽ നിന്നും വിരമിച്ച വ്യക്തികളെ ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ആദരിച്ചു. ജലം ഓരോതുള്ളിയും സൂക്ഷിച്ച്ഉപയോഗിക്കുന്നതിൻറെ ആവശ്യകത ലോകജനതയെ മനസിലാക്കുകയാണ് ജലദിനാചരണത്തിൻറെ ലക്ഷ്യം. പ്രസ്തുത ചടങ്ങിൽ സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ജലത്തിൻറെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് “സേവ് വാട്ടർ സേവ് ലൈഫ്” ക്യാമ്പയിൻ ലോഗോ പ്രകാശനം തിരുവല്ല സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ് ശ്രീ. പി.ആർ. സന്തോഷ് നിർവഹിച്ചു. ജലം പാഴാക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടുകൂടി ഹോട്ടൽ, ആഡിറ്റോറിങ്ങൽ,സ്കൂളുകൾ, മറ്റു ജലം ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ പ്രസ്തുത ലോഗോ പ്രദര്ശിപ്പിക്കുന്നസത്തിനു തുടക്കംകുറിച്ചുകൊണ്ടാണ് ഇതു നടത്തിയത്. കുടിവെള്ളം ഏവർക്കും ലഭിക്കുന്നതിനായി തിരുവല്ല ജോയ്ആലുക്കാസ് ഷോറൂമുമിന് മുൻപിൽ വാട്ടർ പ്യൂരിഫൈർ സ്ഥാപിച്ചു. ഇതിൻറെ ഉദ്‌ഘാടനം കേരള വാട്ടർ അതോറിറ്റി സൂപ്രണ്ട് എഞ്ചിനീയർ ശ്രീ. മധു .എം.നിർവഹിച്ചു. തുർടർന്നു ഡയാലിസി കിറ്റ് വിതരണവും നടത്തി. തിരുവല്ല ജോയ്ആലുക്കാസ് മാൾ മാനേജർ ശ്രീ. ഷെൽട്ടൻ വി റാഫേൽ, ജോയ്ആലുക്കാസ് ജുവല്ലറി അസിസ്റ്റൻറ് മാനേജർ ശ്രീ. അരുൺകുമാർ ടി.എം, ജോളിസിൽക്‌സ് അസിസ്റ്റൻറ് മാനേജർ ശ്രീ. വിജയ് പോൾ, പി. ആർ.ഓ. ടി.സി. ലോറൻസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ