കേന്ദ്രത്തിൽ യു. പി .എ സർക്കാർ അധികാരത്തിൽ വരുമെന്ന് കളത്തിൽ വർഗീസ്

വയനാട് :ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി നേതൃത്വം യു പി എ സർക്കാർ അധികാരത്തിൽ വരുമെന്ന് ഇന്ത്യൻ ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്റർ -USA ചെയർമാൻ കളത്തിൽ വർഗീസ് .വയനാട് മണ്ഡലം ഉൾപ്പെടെ കോൺഗ്രസ്സ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണപ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുകയാണ് കളത്തിൽ വർഗീസും സംഘവും .
“ഈ തെരഞ്ഞെടുപ്പ് സാധാരണ നടക്കുന്ന ഒരു തെരഞ്ഞെടുപ്പായി ജനങ്ങൾ കാണരുത് .വിവിധ അർത്ഥ തലങ്ങൾ ഉള്ള ഒരു പൊതു തെരഞ്ഞെടുപ്പ് .വർഗീയത ,അഴിമതി ,എന്നിവയ്ക്ക് മുൻതൂക്കം നൽകിയ ഒരു ഗവണ്മെന്റിനെ താഴെയിറക്കാൻ ജനങ്ങൾ ഒന്നിക്കേണ്ട ഒരു തെരഞ്ഞെടുപ്പ് .ഒരു സുസ്ഥിരമായ ഭരണം ഉണ്ടാവണമെങ്കിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഒരു ഗവണ്മെന്റ് ഇവിടെ ഉണ്ടാകണം .അതിനു രാഹുൽ ഗാന്ധിയുടെ കൈകൾക്ക് ശക്തി കിട്ടണം .ഇന്ത്യയിലെ ജനങ്ങൾ അദ്ദേഹത്തിനൊപ്പം നിലകൊള്ളണം .വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയപ്പോൾ മനസിലായ കാര്യം മോഡി ഗവണ്മെന്റ് ഇൻഡയുടെ ആത്മാവായ കർഷകരെ പൂർണ്ണമായും തഴഞ്ഞ ഒരു ഭരണമാണ് കഴിഞ്ഞ അഞ്ചുവർഷം ഇവിടെ നടത്തിയത് എന്നാണ് .കര്‍ഷകരുടെ ചോര വീണുകുതിര്‍ന്ന മണ്ണില്‍നിന്നുമാണ് നാം ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഇന്ത്യയിലെ കര്‍ഷക ജനസാമാന്യത്തിന് ജീവിതം മുന്നോട്ടു നയിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഉല്‍പന്നങ്ങള്‍ക്ക് ന്യായവില കിട്ടുന്നില്ല. കടംപെരുകി നമ്മുടെ സഹോദരങ്ങള്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു. ഈ ഘട്ടത്തിലാണ് കേന്ദ്രം ഇനി ആര് ഭരിക്കണമെന്ന് നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പ് വന്ന് ചേര്‍ന്നിരിക്കുന്നത്. നാം കര്‍ഷകര്‍ നമ്മുടെ നാശത്തിന് ഇടവരുത്തുന്ന നയങ്ങള്‍ നടപ്പിലാക്കുന്നവരെ അധികാരത്തില്‍നിന്നും താഴെ ഇറക്കണം. ഇന്ത്യന്‍ ജനസംഖ്യയിലെ ഭൂരിപക്ഷം വരുന്ന കര്‍ഷകരെ മറക്കുന്ന ഭരണം നമുക്ക് വേണ്ട. കര്‍ഷകരെ സംരക്ഷിക്കുന്ന ഒരു ഭരണത്തെ അധികാരത്തില്‍ എത്തിക്കുകയാണ് നമ്മുടെ കടമ.കഴിഞ്ഞ 5 വര്‍ഷത്തോളമായി രാജ്യം ഭരിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ഏതെങ്കിലും ഒന്ന് നടപ്പിലാക്കിയോ ? ഇല്ല എന്നു മാത്രമല്ല രാജ്യത്ത് ഉയര്‍ന്നുവന്ന അതിശക്തമായ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കാനും അടിച്ചമര്‍ത്താനുമാണ് മോഡി സര്‍ക്കാര്‍ തയ്യാറായത്.അതിനെതിരെ ഉള്ള വിലയിരുത്തലാകണം ഈ തെരഞ്ഞെടുപ്പ് “അദ്ദേഹം പറഞ്ഞു .

ഇന്ത്യൻ ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കേരളത്തിലെ യു ഡി എഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി കഴിഞ്ഞ ഒരാഴ്ചക്കാലമായി വിവിധ മണ്ഡലങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാണ് .കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തിലായിരുന്നു രണ്ടു ദിവസത്തെ പ്രചാരണ പ്രവർത്തനങ്ങൾ .വയനാട് മണ്ഡലത്തിലെ കൽപ്പറ്റ ,ബത്തേരി ,തുടങ്ങി നിരവധി പ്രദേശങ്ങളിൽ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം കളത്തിൽ വർഗീസും പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു .പ്രധാനമായും വീടുകൾ കയറിയുള്ള പ്രചാരണത്തിനായിരുന്നു മുൻ‌തൂക്കം നൽകിയത് .വയനാട്ടിൽ രാഹുൽ ഗാന്ധി റിക്കാർഡ് ഭൂരിപക്ഷത്തിലാകും ജയിക്കുക .ഇടത് ,എൻ.ഡി.എ പാർട്ടികൾ തന്നെ ഈ മണ്ഡലത്തിൽ ഉണ്ടോ എന്ന് സംശയമാണ് .അത്രത്തോളം രാഹുൽ ഗാന്ധിയെ ജനങ്ങൾ നെഞ്ചേറ്റിക്കഴിഞ്ഞു .വിജയം ഉറപ്പായ മണ്ഡലം .അതുപോലെ തന്നെ കേരളത്തിൽ ഇത്തവണ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ യു ഡി എഫിന് ഉണ്ടായ വിജയത്തേക്കാൾ അട്ടിമറി വിജയം ആയിരിക്കും ഉണ്ടാകുക .കേരളത്തിലെ പിണറായി ഗവണ്മെന്റിനെതിരെ കൂടിയുള്ള വിലയിരുത്തലാണ് ഈ തെരഞ്ഞെടുപ്പ് മാറുന്നു എന്നാണ് മനസിലാക്കേണ്ടത് .വർഗീയത വളർത്തി രാജ്യത്ത് മനുഷ്യരെ കൂട്ടക്കുരുതിക്ക് കൊടുക്കുവാൻ കോപ്പുകൂട്ടിയിറങ്ങിയ ബി ജെ പി യെ ഇല്ലായ്മ ചെയ്യുവാൻ ആണ് ഇത്തവണത്തെ വോട്ടവകാശം ജനങ്ങൾ വിനിയോഗിക്കേണ്ടത് എന്നാണ് ഇന്ത്യൻ ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്റർ -USA ആവശ്യപ്പെടുന്നതെന്ന്
നാഷണൽ പ്രസിഡന്റ് ജോബി ജോർജ് ,വൈസ് പ്രസിഡന്റ് ഡോ: മാമൻ സി . ജേക്കബ് , ട്രഷറർ സജി എബ്രഹാം , ജനറൽ സെക്രട്ടറി . ഡോ: സാൽബി പോൾ , സെക്രട്ടറി ഡോ: അനുപം രാധാകൃഷ്ണൻ ,ട്രസ്റ്റി ബോർഡ് ചെയർമാൻ ചാക്കോട് രാധാകൃഷ്ണൻ എന്നിവരും അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ