മാലിന്യമില്ല, റീ സൈക്ളിങ്ങ് പ്ളാൻ്റുകളുടെ പ്രവർത്തനം നിലക്കാതിരിക്കാൻ സ്വീഡൻ മാലിന്യം ഇറക്കുമതി ചെയ്യുന്നു

മാലിന്യമില്ലാത്ത നാടോ ….  വഴിയരുകിൽ വലിച്ചെറിയുന്ന മാലിന്യവും അത് തിന്നു വളരുന്ന തെരുവുനായ്ക്കളുടെ കടിയുമെല്ലാം മലയാളിയുടെ ജീവിതം ദുസ്സഹമാക്കിയരിക്കയാണ് .ആളൊഴിഞ്ഞ ഏതെങ്കിലും ഇടവഴിയിലൂടെ പോകണമെങ്കിൽ മൂക്ക് പൊത്താതെ നടക്കാൻ വയ്യ ..ഉറക്കത്തിനിടെ ദുർഗന്ധം കൊണ്ട് കൊച്ചിയെത്തി എന്നു തിരിച്ചറിയുന്ന  സലീം കുമാർ കഥാപാത്രം നമ്മുടെ പരിതാപകരമായ അവസ്ഥയെ ഒാർത്ത് ചിരിപ്പിക്കുന്നു.

ഇങ്ങനെയുള്ള നമുക്ക് മാലിന്യമാല്ലാത്ത നാടെന്ന് പറയുന്നത് സ്വപ്നങ്ങൾക്കും അപ്പുറമാണ് …സംഗതി ശരിയാണ് യൂറോപ്പിലെ രാജ്യമായ സ്വീഡനാണ്  മാലിന്യമില്ലാതെ ഇറക്കുമതിക്ക് പദ്ധതികളിടുന്നത് .സ്വിഡനിലെ  ആവശ്യത്തിനായുള്ള  വൈദ്യുതിയുടെ പകുതിയിൽ അധികവും ഉത്പാദിപ്പിക്കുന്നത് മലിന്യ റീ സൈക്ളിങ്ങ് പ്ലാൻ്റുകളിൽ  നിന്നാണ്.മാലിന്യമില്ലാതെ പ്ലാൻ്റുകൾ അടച്ചുപൂട്ടേണ്ടിവന്നാലോ രാജ്യം ഇരുട്ടിലാകും.

നാം ഫോസിൽ ഇന്ധന ഉപയോഗം കുറക്കുന്നതിനെ കുറിച്ച് ചർച്ചചെയ്ത് തുടങ്ങിയിട്ടെയുള്ളു, 1991 മുതൽ  ഫോസിൽ ഇന്ധനങ്ങൾക്ക് കനത്ത നികുതി ചുമത്തി  ഉപയോഗം കുറച്ചുകൊണ്ട് വരികയാണ് എന്ന് കൂടി കേൾക്കുമ്പോൾ എത്ര മുന്നേയാണ് ഈ കൊച്ച് രാജ്യം ചിന്തിക്കുന്നതെന്ന് മനസിലാകും .

ഇവിടെ പുനരുപയോഗിക്കാനാകാത്ത ഒരു ശതമാനം മാലിന്യം മാത്രമാണ്  കഴിഞ്ഞ വർഷം സ്ഥലം നികത്താനായി ഉപയോഗിക്കേണ്ടി വന്നിട്ടുള്ളു.

മാത്രയുമല്ല  മാലിന്യ പ്ളാൻ്റുകൾ പ്രവർത്തിക്കുമ്പോൾ  പുറത്ത് വരുന്ന താപം കുഴലുകൾ വഴി വീടുകളിൽ എത്തിക്കുന്നു.അതി ശൈത്യ രാജ്യമായ സ്വീഡൻ ഇതുവഴി തണുപ്പിൽ നിന്നും രക്ഷ നേടുന്നു.

മാലിന്യത്തിൻ്റ പുനരുപയോഗത്തെപ്പറ്റി ജനങ്ങൾക്ക് പറഞ്ഞു മനസിലാക്കുവാൻ പ്രത്യേക ഏജൻസി തന്നെ ഇവിടെ നിലവിലുണ്ട്.

ഇത്രക്കൊന്നും ആയില്ലങ്കിലും കുറച്ചൊക്കെ നമുക്ക് സ്വീഡനെകണ്ട് പഠിക്കാവുന്നതാണ്

നമ്മുടെ നിരത്തുകളിലുടെ പായുന്ന വോൾവോ ബസുകൾ സ്വീഡനിൽ നിന്നുള്ളതാണ് എന്നു കൂടി പറയുമ്പോൾ രാജ്യം അത്ര നിസാരക്കാരനല്ലെന്ന് വ്യക്തമായില്ലെ .