നായ്ക്കളിലെ കണ്ണുനീർ പാടുകൾ

ഡോ:സംഗീത് നാരായൺ .ആർ
ചേർത്തല

എല്ലാ നായ്ക്കളുടെയും മനുഷ്യരുടെയും കണ്ണിൻറെ കൃഷ്ണമണി (eye balls) സ്ഥിരമായി നനഞ്ഞിരിക്കുന്നത് നാം ശ്രദ്ധിച്ചിട്ടുണ്ടാവും അല്ലോ. അതിനു കാരണം മനുഷ്യരുടെയും നായ്ക്കളുടെയും കണ്ണിൽ നിന്നും കണ്ണുനീർ സ്ഥിരമായി ഉല്പാദിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുന്നതാണ് (അല്ലാതെ കരയുമ്പോൾ മാത്രമല്ല കണ്ണുനീർ ഉല്പാദിപ്പിക്കപ്പെടുന്നത്). കണ്ണിന് സുഗമമായി പ്രവർത്തിക്കണമെങ്കിൽ കണ്ണുനീരിന്റെ നനവ് അത്യന്താപേക്ഷിതമാണ്. കണ്ണുനീർ ഉൽപാദിപ്പിക്കുന്നത് കണ്ണുകളുടെ വശങ്ങളിലുള്ള കണ്ണുനീർ ഗ്രന്ഥികളിൽ നിന്നാണ്. ഇങ്ങനെ ഉൽപ്പാദിപ്പിച്ച് ഇല്ല എങ്കിൽ കണ്ണ് വരണ്ടുണങ്ങി കാഴ്ച നഷ്ടമാകുന്ന ഒരു അവസ്ഥ (keratoconjunctivitis sicca or dry eyes) ഉണ്ടാകുകയും ചെയ്യും.
എന്നാൽ ചില അവസരങ്ങളിൽ എങ്കിലും ഈ കണ്ണുനീർ ഉൽപാദനം ആവശ്യത്തിലധികമായി കാണപ്പെടുന്നുണ്ട്. അത് കണ്ണിന് ചില രോഗങ്ങൾ ഉണ്ടാകുമ്പോഴും, ചില അലർജി ഉണ്ടാകുമ്പോഴും ഒക്കെ വളരെ സാധാരണമാണ്.
സാധാരണ ഉണ്ടാകുന്ന കണ്ണുനീർ കണ്ണിൽനിന്നും, കൺപോളകളുടെ ഉള്ളിൽനിന്നു തന്നെ തുടങ്ങുന്ന ഒരു ചെറിയ കുഴലിലൂടെ (nasolacrimal duct) മൂക്കിൻറെ പിൻഭാഗത്ത് എത്തുകയും, അത് നാം തൊണ്ടയിലൂടെ വിഴുങ്ങി വയറ്റിൽ എത്തിക്കുകയുമാണ് ചെയ്യുന്നത്.
ഈ കുഴലിന് എന്തെങ്കിലും കാരണവശാൽ അടവ് സംഭവിക്കുകയോ അല്ലെങ്കിൽ ഈ കുഴലിന് ഉൾക്കൊള്ളാൻ സാധിക്കുന്നതിലും അധികം കണ്ണുനീർ പെട്ടെന്ന് ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ, കണ്ണുനീർ കണ്ണിനും മൂക്കിനും ഇടയിലുള്ള മൂലയിലൂടെ (inner eye canthus) പുറത്തേക്കു ഒഴുകുന്നു.
കണ്ണുനീരിൽ അനേകം രാസപദാർത്ഥങ്ങളും എൻസൈമുകളും അടങ്ങിയിരിക്കുന്നതിനാൽ, സ്ഥിരമായി ഒഴുകുന്ന ഭാഗത്തെ രോമങ്ങൾക്ക ഇത് ഒരു പ്രത്യേക brown നിറം ഉണ്ടാക്കുന്നു. ഇതിനെയാണ് നാം ടിയർ സ്റ്റെയിൻ (TEAR STAIN) എന്ന് പറയുന്നത്.
കണ്ണിന് മറ്റ് അസുഖങ്ങളൊന്നും ഇല്ലാത്ത അവസ്ഥയിൽ ടിയർ സ്റ്റൈൻ കാണുന്നത് പ്രധാനമായും nasolacrimal duct അടവ് മൂലമാണ്. ഇത് spitz പോലെയുള്ള light coat colour ഉള്ള breed കളിൽ വളരെ സാധാരണമാണ്.
കാരണം കണ്ടുപിടിച്ചു ചികിത്സിക്കുക എന്നതാണ് ഇതിന്റെ ചികിത്സയിൽ ഏറ്റവും പ്രധാനം. കണ്ണിനുള്ള അസുഖം കൊണ്ടാണ് വരുന്നത് എങ്കിൽ അതിൻറെ ചികിത്സയും അതല്ല nasolacrimal duct അടവ് മൂലമാണെങ്കിൽ അത് തുറക്കാനുള്ള ചികിത്സയുമാണ് ചെയ്യുന്നത്. ചികിത്സ വളരെ ഫലപ്രദമാണെങ്കിലും ഇത് പിന്നീടും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഇതുകൂടാതെ മാർക്കറ്റിൽ tear stain remover എന്ന് പറയുന്ന മരുന്നുകൾ ലഭ്യമാണ്. അവ ഒരു ചെറിയ പഞ്ഞിയിൽ മുക്കി തുടച്ചു കൊടുത്താൽ stain നിൻറെ പാട് മാറികിട്ടും.
ചികിത്സയിലൂടെ താൽക്കാലിക ശമനം ലഭിക്കുമെങ്കിലും, ഇത് പൂർണമായും മാറി കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ