വിദ്യാഭ്യാസ വായ്പാനയം ; മോദിക്കെതിരെ കോൺഗ്രസ്സ്

ന്യൂഡല്‍ഹി : ദരിദ്രവിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടേണ്ട വിദ്യാഭ്യാസവായ്പ പദ്ധതിയിലെ അതികണിശതയും മാനദണ്ഡങ്ങളും അവർക്ക് വായ്പ അപ്രാപ്യമാക്കാനാണെന്ന് കോൺഗ്രസ്സ് ആരോപണം. ഒരു പരിമിത(1056 ) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മാത്രമേ വിദ്യാർത്ഥികൾക്ക് ലോൺ നൽകാനുള്ള അനുമതി ഇപ്രകാരം ലഭിക്കൂവെന്ന് മാത്രമല്ല വിദ്യാലക്ഷ്മി പോർട്ടൽ ചാലകമായി വേണമെന്ന നിബന്ധനയും ഉണ്ട്. ഇത് സാധാരണ വിദ്യാർത്ഥിക്ക് വായ്പ ലഭിക്കുന്നതിന് തടസ്സമുണ്ടാക്കുമെന്നു പ്രതിപക്ഷം.

പുതിയ പദ്ധതികളെ പറ്റി ഗഹ്യമായ അവബോധം വിദ്യാർത്ഥികൾക്കു നൽകാതെയുള്ള പുതിയ വിദ്യാഭ്യാസവായ്പാനയം ഗുണം ചെയ്യില്ലെന്നും അവർ അവകാശപ്പെടുന്നു. മാനവവിഭശേഷി വകുപ്പിൻറെ മാർഗ്ഗനിർദ്ദേശപ്രകാറാം ഈ ലോണുകൾ ദേശീയ അക്രഡിറ്റേഷൻ കൗൺസിൽ അംഗീകാരമുള്ളതും കേന്ദ്രഫണ്ടിംഗ് ഉള്ളതുമായ ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും മാത്രമായി പരിമിതപ്പെടും. വിദ്യാഭ്യാസവിവേചനമായേ ഇതിനെ കാണാനാകൂവെന്ന് കോൺഗ്രസ്സ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.