കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കും:യദ്യൂരപ്പ

ബെംഗളൂരു: എംഎല്‍എമാരുടെ കൂട്ടരാജിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ണാടക സര്‍ക്കിരിനെ കൂടുതല്‍ പ്രതിസന്ധിയിലാഴ്ത്തി ബിജെപി. കര്‍ണാടകയിലെ സഖ്യ സര്‍ക്കാരിന് ഭീഷണി ഉയര്‍ത്തി രണ്ടുനിയമസഭാംഗങ്ങള്‍ കൂടി ബി.ജെ.പിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാവ് റോഷന്‍ ബെയ്ഗ് എം.എല്‍.എ സ്ഥാനം രാജിവച്ച് ബി.ജെ.പിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തുകൊണ്ട് ബി.ജെ.പിയില്‍ ചേര്‍ന്നു കൂടാ എന്ന് അദ്ദേഹം ചോദിച്ചതായാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസില്‍ നിന്ന് സ്വീകാര്യത ലഭിച്ചില്ലെന്ന് ആരോപിച്ചാണ് റോഷന്‍ ബി.ജെ.പിയിലേക്ക് ചേക്കേറുന്നത് ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞതായാണ് വിവരം. മന്ത്രിയും സ്വതന്ത്ര എം.എല്‍.എയുമായ ആര്‍. ശങ്കറും കര്‍ണാടക മന്ത്രിസഭയില്‍നിന്നു രാജിവച്ചു. ബി.ജെ.പിയെ പിന്തുണയ്ക്കാനാണ് തീരുമാനമെന്നും ശങ്കര്‍ അറിയിച്ചു. ആര്‍. ശങ്കര്‍ കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയെ കണ്ട് രാജി തീരുമാനം അറിയിച്ചതായി ഗവര്‍ണറുടെ ഓഫിസും വ്യക്തമാക്കി.

അതേസമയം കര്‍ണാടകയില്‍ തങ്ങള്‍ക്കാണ് ഭൂരിപക്ഷമുള്ളതെന്ന് ബി.എസ്.യെദ്യൂരപ്പ അവകാശപ്പെട്ടു. ‘സര്‍ക്കാര്‍ തുടരുമെന്നാണ് കുമാരസ്വാമി അവകാശപ്പെടുന്നത്. എന്നാല്‍ രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ ഗവര്‍ണറെകണ്ട് രാജിക്കത്ത് നല്‍കിയിരുന്നു. അവര്‍ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിക്കും. അപ്പോള്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്നവര്‍ 107 ആകും. അപ്പോള്‍ കോണ്‍ഗ്രസ്-ജെ,ഡി,എസ് സഖ്യത്തിന് അധികാരം നഷ്ടപ്പെടുമെന്നും യെദ്യൂരപ്പ പറഞ്ഞു. ഇനിയെങ്കിലും കുമാരസ്വാമി രാജിവച്ച് വീട്ടില്‍ പോകണമെന്നു പറഞ്ഞ യദ്യൂരപ്പ. കോണ്‍ഗ്രസും ജെഡിഎസും ജനാധിപത്യത്തെ മാനിക്കുന്നില്ലെന്നും ആരോപിച്ചു.