ചെര്‍പ്പുളശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷഹനാസ് ബാബു മുസ്ലിം ലീഗില്‍ ചേര്‍ന്നു

ചെര്‍പ്പുളശേരി: ചെര്‍പ്പുളശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷഹനാസ് ബാബുവാണ് മുസ്ലിം ലീഗില്‍ ചേര്‍ന്നു. ഡിവൈഎഫ്‌ഐ മേഖലാ വൈസ് പ്രസിഡന്റു കൂടിയാണ് ഷഹനാസ് ബാബു.

പാര്‍ട്ടി നേതൃത്വത്തിന്റെ തെറ്റായ നടപടികളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ ഒരു കച്ചവട സ്ഥാപനമാക്കി ഉപയോഗിക്കുകയാണ് നേതൃത്വം എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2015 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്റെ ബ്രാഞ്ചിന് കീഴിലുള്ള രണ്ട് വാര്‍ഡുകളിലെയും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത് തന്നെ അറിയിക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു. ലീഗിന്റെയും യുഡിഎഫിന്റെയും പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. നീണ്ട 18 വര്‍ഷത്തെ രാഷ്ട്രീയ ബന്ധം അവസാനിപ്പിച്ചാണ് ഷഹനാസ് ബാബു മുസ്ലിം ലീഗില്‍ ചേര്‍ന്നത്.