ഗൂഗിള്‍ വോയ്‌സ് അസിസ്റ്റ് നിങ്ങളുടെ ശബ്ദം റെക്കോഡ് ചെയ്‌തേക്കാം

യോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍ സെര്‍ച്ച് പ്രൊഡക്റ്റ് മാനേജര്‍ ഡേവിഡ് മോണ്‍സീസ്. ഗൂഗിള്‍ വോയ്സ് അസിസ്റ്റന്റ് ഉപയോക്താക്കളുടെ സംസാരം റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗൂഗിളിന്റെ ഭാഷാ വിദഗ്ധര്‍ ഇവ ശേഖരിക്കുന്ന ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്. ഗൂഗിള്‍ സ്പീച്ച് സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിനായി ഭാഷ കൃത്യമായി മനസ്സിലാക്കുന്നതിനാണ് ശബ്ദം ഉപയോഗിക്കുന്നതെന്നാണ് ഡേവിഡ് മോണ്‍സീസ് പറയുന്നത്.

റെക്കോര്‍ഡ് ചെയ്യുന്ന ശബ്ദത്തിന്റെ 0.2 ശതമാനം മാത്രമേ വിശകലനം ചെയ്യുന്നുള്ളുവെന്നും അതില്‍ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ഉണ്ടാവില്ലെന്നുമാണ് വിശദീകരണം.

എന്നാല്‍ ഗൂഗിളിന്റെ വാദം കള്ളമാണെന്നും സ്മാര്‍ട്ട് ഫോണ്‍, സുരക്ഷാ ക്യാമറ, ഹോം സ്പീക്കര്‍ എന്നിവയിലൂടെ നടത്തുന്ന എല്ലാ ആശയവിനിമയങ്ങളും റെക്കോഡ് ചെയ്യുകയും ഇതിന്റെ ക്ലിപ്പ് മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ടെന്നും ബെല്‍ജിയന്‍ മാധ്യമമായ വിആര്‍ടി എന്‍ഡബ്ല്യുഎസ് റിപ്പോര്‍ട്ട് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ