“കറുത്ത കുർബാന “

ഒരു കാലത്ത് കേരളത്തിന്റെ ഉത്സവവേദികളെ സമ്പന്നമാക്കിയിരുന്ന ചാലക്കുടി സാരഥി തീയേറ്റേഴ്സിന്റെ അമരക്കാരനും, അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫോമയുടെ നാഷണൽ കമ്മറ്റി അംഗവുമായ പൗലോസ് കുയിലാടൻ അഭിനയ രംഗത്ത് സജീവമാകുന്നു. ഹെൽത്ത് ആൻറ് ആർട്സ് യു.എസ്.എ യുടെ ബാനറിൽ നിർമ്മിക്കുന്ന ഹ്രസ്വ ചിത്രമായ “കറുത്ത കുർബാന”എന്ന ഹൊറർ ചിത്രത്തിലാണ് പൗലോസ് കുയിലാടൻ നായകനാകുന്നത്.പ്രശാന്ത് ശശി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ കൊടകര എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്നു.കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി .ആർ .പ്രസാദൻ  ഭദ്രദീപം കൊളുത്തി ചിത്രീകരണത്തിന് തുടക്കമിട്ടു. ശ്യാമളടീച്ചർ, സോമൻ കൊടകര, റോയ് പല്ലിശേരി, സോമൻ കൊടകര എന്നിവർ ആശംസകൾ അറിയിച്ചു. കൊടകരയിലും പരിസര പ്രദേശങ്ങളിലുമായി പുരോഗമിക്കുന്ന കറുത്ത കുർബാനയുടെ ഛായാഗ്രഹണം ജിഷ്ണു കെ.രാജ്, എഡിറ്റിംഗ് ശരത് ശശികുമാർ ,മേക്കപ് ഷാജി മാള, ഗതാഗതം പ്രവീൺ അവിട്ട പള്ളി എന്നിവരാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ