കനത്ത മഴ തുടരുന്നു; പമ്പാനദി കരകവിഞ്ഞു, റോഡില്‍ വെള്ളം കയറി

തിരുവല്ല: കനത്ത മഴയില്‍ പമ്പാനദി കരകവിഞ്ഞതിനെ തുടര്‍ന്ന് തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയില്‍ വെള്ളം കയറി.

നെടുമ്പം ഭാഗത്താണ് റോഡില്‍ മുക്കാല്‍ കിലോമീറ്ററോളം വെള്ളം കയറിയിരിക്കുന്നത്. ഇതോടെ സ്ഥലത്തു കൂടി വാഹനഗതാഗതം ദുഷ്‌കരമായിരിക്കുകയാണ്.

വലിയ വാഹനങ്ങള്‍ പോകുന്നതിന് വലിയ തടസമില്ലെങ്കിലും ജലനിരപ്പ് വീണ്ടും ഉയര്‍ന്നാല്‍ ഇതും സാധ്യമാകാത്ത സ്ഥിതിയാകും.പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പ്രദേശത്തു നിന്നും ആളുകള്‍ ഒഴിഞ്ഞു തുടങ്ങിയിട്ടുണ്ട്. റോഡില്‍ വെള്ളം എത്തിയതോടെ ആളുകളെല്ലാം ക്യാമ്പിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ്.