സോണിയ ഇടക്കാല അധ്യക്ഷ

ന്യൂഡൽഹി: 77 ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിട. മണിക്കൂറുകൾ നീണ്ട ചർച്ചകൾകൊടുവിൽ മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ കോണ്ഗ്രെസ്സിന്റെ ഇടക്കാല പ്രസിഡന്റ് ആയി തെരഞ്ഞെടുത്തു. പ്രവർത്തക സമിതി യോഗത്തിന് ശേഷം മുതിർന്ന നേതാവ് ഗുലാം നബി ആസാദാണ് തീരുമാനം പ്രഖ്യാപിച്ചത്. അധ്യക്ഷനായി തുടരണമെന്ന് പ്രവർത്തക സമിതി രാഹുലിനോട് അഭ്യർത്ഥിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതേ തുടർന്നാണ് ചർച്ചകൾ സോണിയ ഗാന്ധിയിൽ എത്തിയത്. തന്റെ പിൻഗാമിയായി ഗാന്ധി കുടുംബത്തിൽ നിന്ന് ആരും വേണ്ട എന്ന രാഹുലിന്റെ തീരുമാനത്തിന് വിരുദ്ധമാണ് സോണിയയുടെ നിയോഗം. തീരുമാനം ഏകകണ്ഠമായിരുന്നു എന്ന് ചർച്ചയിൽ പങ്കെടുത്ത കെസി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിന്റെ അദ്ധ്യക്ഷപദവി ഏറ്റവും കൂടുതൽ കാലം വഹിച്ച നേതാവെന്ന ഖ്യാതി സോണിയ ഗാന്ധിയുടെ പേരിലാണ്‌. 2006 മാർച്ച് 23നു തത്സ്ഥാനത്തു നിന്നു രാജി വയ്ക്കുന്നതു വരെ ഇന്ത്യയിൽ അധികാരത്തിലിരിക്കുന്ന യുപിഎ സഖ്യത്തിന്റെ ലോക്സഭയിലെ അധ്യക്ഷയായിരുന്നു.