കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തന സജ്ജമായി

നെടുമ്പാശ്ശേരി: റൺവേയിൽ വെള്ളം കയറിയതിനെത്തുടർന്ന് താല്കാലികമായി അടച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും പ്രവർത്തന സജ്ജമായി. വിമാന സർവീസുകൾ ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ പുനരാരംഭിക്കുമെന്ന് സിയാൽ വൃത്തങ്ങൾ വ്യക്തമാക്കി.സർവീസുകൾ ക്രമീകരിക്കാൻ വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ ഫേസ്ബുക്ക് പേജിൽ അറിയിച്ചു. കനത്തമഴയെ തുടര്‍ന്ന് റണ്‍വേ അടച്ചതുമൂലം വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ