ഇളയ ദളപതി ചിത്രത്തിലൂടെ അങ്കമാലി ഡയറീസിലെ പെപ്പെ തമിഴിലേയ്ക്ക്…

ങ്കമാലി ഡയറീസിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ആന്റണി വര്‍ഗീസ് തമിഴിലേയ്ക്ക്. ഇളയദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രത്തിലൂടെയാണ് ആന്റണി തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറില്‍ ആരംഭിക്കും.

ഒരു ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ രൂപത്തിലൊരുക്കുന്ന ചിത്രത്തില്‍ ആന്റണി വില്ലന്‍ വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.തിരക്കഥ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ തന്നെ വിജയ് സമ്മതം അറിയിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ലോകേഷ് കനകരാജിന്റെ ആദ്യ ചിത്രമായ മാനഗരം പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. ബിഗിലാണ് വിജയ് യുടെ ഷൂട്ടിംഗ് പൂര്‍ത്തിയായ പുതിയ ചിത്രം.അങ്കമാലി ഡയറീസ്, ഈമയൗ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ജല്ലിക്കെട്ട് എന്ന ചിത്രമാണ് ആന്റണി വര്‍ഗീസിന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.