ജെല്ലിക്കെട്ട് ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിന്

ലിജോ ജോസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ജെല്ലിക്കെട്ട് ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിന് എത്തും. ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, സാബുമോന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ശാന്ത് പിള്ളയാണ്. ചിത്രം നിര്‍മിക്കുന്നത് ഒ തോമസ് പണിക്കര്‍ ആണ്. സംവിധാനം ചെയ്ത സിനിമകള്‍ എല്ലാം ഹിറ്റുകള്‍ ആക്കിയ ലിജോ ജോസിന്റെ ഈ ചിത്രം വളരെ മികച്ചതാണെന്ന് ഒരു അഭിമുഖത്തില്‍ നടന്‍ ഇന്ദ്രജിത് പറഞ്ഞിരുന്നു. മലയാള സിനിമയില്‍ ഇന്നേവരെ കാണാത്ത സ്റ്റില്ലുകള്‍ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ