മുഹമ്മദ് അനസിന് അര്‍ജുന പുരസ്‌കാരം

ന്യൂഡല്‍ഹി: മലയാളി അത്‌ലറ്റ് മുഹമ്മദ് അനസിന് അര്‍ജുന പുരസ്‌കാരം. 400 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത നേട്ടത്തിനു പിന്നാലെയാണ് പുരസ്‌കാര നേട്ടം. നാലുവര്‍ഷത്തെ പ്രകടനമാണ് അര്‍ജുന അവാര്‍ഡിനായി പരിഗണിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, ഒളിംപിക്‌സ് എന്നിവക്ക് കൂടുതല്‍ വെയിറ്റേജ് കിട്ടും. മില്‍ഖാ സിങ്ങിനും കെ.എം. ബിനുവിനും ശേഷം 400 മീറ്ററില്‍ ഒളിമ്പികസ് യോഗ്യത നേടുന്ന ഇന്ത്യക്കാരനാണ് മുഹമ്മദ് അനസ്. ബംഗളുരുവില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്റ് പ്രീയില്‍ 4 ഗുണം 40 മീറ്റര്‍ റിലേയില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിയ ടീമില്‍ അംഗമായിരുന്നു. അന്ന് മൂന്ന് മിനിട്ട് 00.91 സെക്കന്‍ഡിലാണ് മുഹമ്മദ് അനസ് ഉള്‍പ്പെട്ട റിലേ ടീം റെക്കോര്‍ഡ് സൃഷ്ടിച്ചത്. ഇതിന് നാലാഴ്ച മുന്‍പ് അനസ്, കുഞ്ഞിമുഹമ്മദ്, അയ്യസാമി ധരുണ്‍, അരോകിയ രാജീവ് എന്നിവര്‍ തുര്‍ക്കിയില്‍ വെച്ച് തീര്‍ത്ത 3:02: 17 സെക്കന്റ് എന്ന ഇന്ത്യന്‍ ദേശീയ റെക്കോര്‍ഡാണ് ബംഗളൂരുവില്‍ തിരുത്തി കുറിച്ചത്. ഈ പ്രകടനം ലോക റാങ്കിങ്ങില്‍ ഈ റിലെ ടീമിന് 13ആം സ്ഥാനത്തെത്താന്‍ സഹായകരമായി.ധ3പ ഒളിമ്പിക്സിലേക്ക് യോഗ്യത നേടുന്ന നൂറാമത് ഇന്ത്യന്‍ താരമാണ് അനസ്