പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം ഒരു വിഷയമല്ലെന്ന് ബെന്നി ബെഹന്നാന്‍

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം ഒരു വിഷയമല്ലെന്ന് വ്യക്തമാക്കി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ രംഗത്ത്.

രണ്ടില ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ് ആഗ്രഹം. എന്നാല്‍, അത് നടന്നില്ലെങ്കില്‍ മറ്റാെരു ചിഹ്നം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാലാ മണ്ഡലത്തില്‍ പ്രതിഫലിക്കുന്നത് കെ എം മാണി എന്ന വികാരമാണ്. യുഡിഎഫിലെ അനൈക്യത്തെ കുറിച്ച് കോടിയേരി ബാലകൃഷ്ണന്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ബെന്നി ബെഹന്നാന്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ