ജോളി ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയല്ല, കസ്റ്റമര്‍ മാത്രമെന്ന് സുലേഖ

കോഴിക്കോട്: കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി കെട്ടിപ്പൊട്ടിയ നുണക്കൊട്ടാരം ഓരോന്നായി പൊളിയുന്നു. ജോളി പരിചയപ്പെട്ടത് എന്‍ഐടി അധ്യാപികയെന്നു പറഞ്ഞാണെന്ന് ബ്യൂട്ടി പാര്‍ലര്‍ നടത്തിപ്പുകാരി സുലേഖ. ജോളി ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരിയല്ല. കസ്റ്റമര്‍ മാത്രമാണ്. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് രാമകൃഷ്ണനുമായോ ജോളിയുമായോ യാതൊരു പണമിടപാടും ഉണ്ടായിരുന്നില്ലെന്നും സുലേഖ പറഞ്ഞു.

ജോളിയുടെ വ്യക്തിപരമായ ഒരു കാര്യവും തനിക്ക് അറിയില്ല. തന്നോട് പറയാറുമില്ല. മാസത്തില്‍ ഒരിക്കലൊക്കെ വന്ന് ഫേഷ്യല്‍ ചെയ്ത് പോകും. എന്‍.ഐ.ടിയിലെ അധ്യാപിക എന്ന പരിഗണന നല്‍കിയിരുന്നു. അത്ര മാത്രമേ ഉണ്ടായിട്ടുള്ളു. ഭര്‍ത്താവ് മരിച്ച സമത്ത് അവരുടെ വീട്ടില്‍ പോയിരുന്നു. അറ്റാക്ക് കാരണമാണ് ഭര്‍ത്താവ് മരിച്ചതെന്നാണ് തന്നോട് പറഞ്ഞതെന്നും സുലേഖ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ