ജോളിയുടെ ഭര്‍ത്താവ് ഷാജു കസ്റ്റഡിയില്‍

കോഴിക്കോട്: കൂടത്തായി കേസില്‍ ജോളിയുടെ ഭര്‍ത്താവ് ഷാജു കസ്റ്റഡിയില്‍. ഷാജുവിനെ വടകര റൂറല്‍ എസ്പിയുടെ ഓഫീസിലേക്ക് കൊണ്ടു പോയി. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഒന്നരമണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് ഷാജുവിനെ കസ്റ്റഡിയിലെടുത്തത്.

കൊലപാതക പരമ്പരയിലെ ഒരു കൊലപാതകം നടത്തിയത് ഷാജുവാണെന്ന് ജോളി അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നുവെന്നാണ് വിവരം. ഷാജുവിന്റെ ഭാര്യ സിലിയെ കൊലപ്പെടുത്തിയത് ഷാജു തന്നെയാണെന്നാണ് ജോളിയുടെ മൊഴി. ഇതോടെയാണ് ഷാജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.

ഷാജുവിനെ എസ്പി ഒഫീസില്‍ എത്തിച്ചിട്ടുണ്ട്. പൊലീസ് വാഹനത്തിലാണ് എസ്പി ഓഫീസില്‍ എത്തിച്ചത്. എസ്പി ഉടന്‍ ഷാജുവിനെ ചോദ്യം ചെയ്യും.

ജോളി പൊലീസ് പിടിയിലായതോടെ ജോളിയെ തള്ളി ഷാജു രംഗത്തെത്തിയിരുന്നു. ദുരൂഹ മരണങ്ങളില്‍ തനിക്ക് പങ്കില്ലെന്നും തെളിവ് ശക്തമെങ്കില്‍ ജോളി തെറ്റ് ചെയ്തെന്ന് വിശ്വസിക്കുമെന്നും ഷാജു വ്യക്തമാക്കിയിരുന്നു. അവിടെ ന്യായീകരിക്കേണ്ട ആവശ്യമില്ല. കൊലപാതകം സ്വത്തിന് വേണ്ടിയാകാമെന്നും ഷാജു കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ