ആഭ്യന്തര മന്ത്രി കേൾക്കുന്നുണ്ടോ… ഇന്ത്യാ മഹാരാജ്യം കണ്ട ഏറ്റവും വലിയ നീതി നിഷേധങ്ങളിൽ ഒന്നാണ് വാളയാറിൽ നടന്നത്

ജോളി ജോളി

സർക്കാരിന് മേൽ സോഷ്യൽ മീഡിയയിൽ നിന്ന് ശക്തമായ സമ്മർദ്ദം ഉണ്ടായെങ്കിലേ എന്തെങ്കിലും ചെയ്യുകയൊള്ളോ..?

അതായത് ഭരണപക്ഷമായാലും പ്രതിപക്ഷമായാലും പിഞ്ചു കുഞ്ഞുങ്ങളുടെ ചോരവരെ ആസ്വദിച്ച് കുടിച്ച് മൗനത്തിലാണെന്നോ…?

അതോ പാലക്കാട് നടന്നത് അനീതിയാണെന്ന് സോഷ്യൽ മീഡിയ പറഞ്ഞുവേണോ നിങ്ങൾക്ക് മനസ്സിലാവാൻ..?

എങ്കിൽ കേരള സമൂഹം കൂടുതൽ ഭയക്കേണ്ടത് പാലക്കാട്ടെ പിഞ്ചു കുഞ്ഞുങ്ങളെ പിച്ചിച്ചീന്തി കെട്ടി തൂക്കിയവരെയല്ല..
നിങ്ങളെയാണ്… !

നിങ്ങളുടെയൊക്കെ വീടുകളിലിരിക്കുന്ന കുഞ്ഞുങ്ങളാണ് കൂടുതൽ ഭയക്കേണ്ടത്… !

മൗനത്തിലിരിക്കുന്ന സാംസ്ക്കാരിക ജീവികളുടെയും കണ്ണടച്ചിരിക്കുന്ന രാഷ്ട്രീയ അടിമകളുടെയും വീടുകളിലെ കുഞ്ഞുങ്ങളെയോർത്ത് ഭയം തോന്നുന്നു…

ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി കേൾക്കുന്നുണ്ടോ…
ഇന്ത്യാ മഹാരാജ്യം കണ്ട ഏറ്റവും വലിയ നീതി നിഷേധങ്ങളിൽ ഒന്നാണ് വാളയാറിൽ നടന്നത്….

രാജ്യം തലകുനിക്കണം…
പാലക്കാട്ടെ കുറ്റവാളികൾ സമൂഹത്തെ നോക്കി പല്ലിളിച്ച് തലയുയർത്തിപ്പിടിച്ച് കോടതിയിൽ നിന്ന് ഇറങ്ങിപോയപ്പോൾ….

യു പി യിൽ ലോകം മുഴുവൻ കണ്ട വീഡിയോ അടക്കം തെളിവുണ്ടായിട്ടും ആൾക്കൂട്ട ആക്രമണ കേസിലെ പ്രതികൾ കോടതിയിൽ നിന്ന് തെളിവില്ലാതെ ഇറങ്ങി പോയപ്പോൾ നിങ്ങളല്ലേ രോക്ഷം കൊണ്ടത്…?

കേരളത്തിലെ ജനങ്ങളെ നോർത്തിന്ത്യയിലേക്ക് നോക്കിയിരിക്കാൻ പഠിപ്പിച്ചിട്ട് പിന്നാമ്പുറത്തുകൂടി നിങ്ങൾ ചെയ്ത് കൂട്ടുന്ന നെറികേടുകളും തോന്ന്യവാസങ്ങളും അഴിമതികളും പ്രകൃതിയെ നശിപ്പിക്കലും കയ്യേറ്റങ്ങളും ക്വറി ബിസിനസുകളും ആരും അറിയുന്നില്ല എന്ന് കരുതിയോ…?

പ്രതിപക്ഷമില്ലായ്മയാണ് ഇന്ന് കേരള ജനത അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി…

ലജ്ജ തോന്നുന്നു…
അറപ്പ് തോന്നുന്നു നിങ്ങളെയോർത്ത്…
ഒന്ന് ഉറക്കെ കരയാൻ പോലും ത്രാണിയില്ലാത്ത രണ്ട് പിഞ്ചു കുഞ്ഞുങ്ങളുടെ ഘാതകർ തെളിവില്ലാ എന്ന കാരണത്താൽ ഇറങ്ങിപോയിട്ട് നാല്പത്തെട്ട്‍ മണിക്കൂർ കഴിഞ്ഞു…
പ്രതിപക്ഷമോ ഭരണപക്ഷമോ ഒരക്ഷം ഇതുവരെ ഉരിയാടിയില്ലത്രേ… !

പഴുതടച്ച് അന്വേക്ഷണം നടത്തി കുറ്റവാളികളെ അകത്താക്കാൻ കഴിവും നിയമ പരിഞ്ജാനവും ഉള്ള അനേകം മിടുക്കരുണ്ട് കേരളത്തിൽ…

ചെയ്യില്ല..
കാരണം തൂങ്ങിയാടിയ രണ്ട് പിഞ്ചു കുഞ്ഞുങ്ങളും അവരുടെ കുടുംബവും വോട്ട് ലിസ്റ്റിൽ പോലും പേരില്ലാത്ത പട്ടിണി പാവങ്ങളായ മൃഗങ്ങളായിരുന്നല്ലോ അല്ലേ….?

എ കെ ബാലന് അൽപ്പമെങ്കിലും ഉളുപ്പ് ഉണ്ടെങ്കിൽ ആദിവാസികളുടെ പേരിൽ ജനങ്ങളുടെ മലം തിന്ന് ഇങ്ങനെ സുഖിച്ച് ജീവിക്കാതെ ആ കസേരയിൽ നിന്ന് ഇറങ്ങി പോകണം…

വീഴ്ച്ചകളിൽ നിന്ന് വീഴ്ച്ചകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ആഭ്യന്തര മന്ത്രി പിണറായി വിജയൻ ആ വകുപ്പ് ഒഴിഞ്ഞ് കഴിവുള്ള ആരെയെങ്കിലും ഏൽപ്പിക്കണം…

നിങ്ങളുടെയൊക്കെ ഗീർവാണങ്ങളിലും പുറം ചിരിയിലും മയങ്ങാതെ നിങ്ങളൊക്കെ ഉള്ളിന്റെ ഉള്ളിൽ ആരാണെന്ന് കേരള ജനത മനസിലാക്കുന്ന കാലത്തെ കേരളം രക്ഷപ്പെടൂ…

നവോഥാന കേരളത്തിന്റെ അറിവിലേക്ക് ഒന്നുകൂടി പറയാം…
വ്യക്തമായി പരിശോധിച്ചാൽ ഇന്ത്യയിൽ ഇന്ന് വരെ കുഞ്ഞുങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ ഒന്ന് പോലും പാലക്കാട്ടെ കുഞ്ഞുങ്ങൾ അനുഭവിച്ച ക്രൂരതയുടെ അത്രേം വരില്ല….

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ