രാജകുമാരിയായി ജയറാമിന്റെ ചക്കി, ആദ്യ ചുവട് വെയ്പ് മോഡലിംഗിലേക്ക്

മലയാളിത്തില്‍ ആണെങ്കിലും മറ്റ് ഏത് മേഖലയില്‍ ആണെങ്കിലും സിനിമ താരങ്ങളുടെ മക്കളെല്ലാം സിനിമയില്‍ തന്നെ ചുവടുറപ്പിക്കുന്ന പ്രവണതയാണ് കാണാറുള്ളത്. മാത്രമല്ല താരങ്ങളുടെ ആരാധകരും മക്കളുടെ മാസ്സ് എന്‍ട്രിക്ക് വേണ്ടി കാത്തിരിക്കാറുമുണ്ട്. ഇവിടെ ഇതാ ഒരു സിനിമാ കുടുംബത്തിലെ അംഗത്തിന്റെ ഫോട്ടോ ഷൂട്ട് ആണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.അത് മറ്റാരുമല്ല ജയറാം പാര്‍വ്വതി താര ദമ്പതികളുടെ മകള്‍ ചക്കി എന്ന മാളവികയാണ്.

ജയറാമിന്റെ മകന്‍ കാളിദാസ് ചെറുപ്പത്തില്‍ തന്നെ സിനിമാ ലോകത്ത് ഇടം പിടിച്ചിരുന്നു. എന്നാല്‍ മകളുടെ എന്‍ട്രി എപ്പോഴാണെന്ന ചോദ്യത്തിന് ജയറാം ഇതുവരെ മറുപടി ഒന്നും തന്നിരുന്നില്ല. ഇപ്പോള്‍ ചക്കിയുടെ സമയം എത്തിയിരിക്കുകയാണ്. ചക്കിയുടെ എന്‍ട്രി സിനിമയിലേക്കല്ല കേട്ടോ മറിച്ച് മോഡലിംഗ് രംഗത്തേക്കാണ്. ഒരു ടെക്‌സ്‌റ്റൈല്‍ ബ്രാന്‍ഡിന്റെ മോഡലായി പ്രത്യക്ഷപ്പെടുകയാണ് മാളവിക. തന്റെ ജീവിതത്തിലെ പുതിയ മൈല്‍സ്റ്റോണിനെ കുറിച്ചുള്ള വിശേഷങ്ങള്‍ ദീപാവലി ദിനത്തില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ മാളവിക പങ്കുവച്ചു. ബ്രൈഡല്‍ ബനാറസി സാരികളുടെ മോഡലായാണ് മാളവിക എത്തുന്നത്.

തടികുറച്ച് ആരാണ് കൂടുതല്‍ ചെറുപ്പം ആകുന്നത് എന്ന് നോക്കാനുള്ള തത്രപ്പാടിലാണ് അച്ഛനും മക്കളും. മാളവികയും അധികം വൈകാതെ സിനിമാ ലോകത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ