ബ്രസീലുകാർ 24ാം നമ്പർ ജേഴ്സിയെ ഭയപ്പെടുന്നതെന്തിന്?

ബ്രസീലിയന്‍ ഫുട്‌ബോള്‍ ടീമായ ജറോമിയയുടെ അവസാന സ്‌ക്വാഡില്‍ മൂന്നാം ഗോള്‍ക്കീപ്പറായാണ് 20കാരനായ ബ്രെനോ കോസ്റ്റയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാലും ബ്രസീലിന്റെ കാല്‍പ്പന്തു കളിയുടെ ചരിത്രത്തില്‍ ഇടം നേടുന്ന അപൂര്‍വ്വ കളിക്കാരനായി മാറുകയാണ് ബ്രെനോ. ഈ സീസണില്‍ 24ാം ജെഴ്‌സിയണിയുന്നു എന്നതാണ് ബ്രനോയെ ബ്രസീലിന്റെ കാല്‍പ്പന്തു തട്ടകത്തില്‍ വ്യത്യസ്തനാക്കുന്നത്. മാറക്കാന മൈതാനത്ത് കളിക്കളത്തിലിറാങ്ങാനാവാതെ സൈഡ് ബെഞ്ചിലിരിക്കുമ്പോള്‍ 20കാരന്‍ അണിഞ്ഞിരുന്ന 24ാം നമ്പര്‍ കാലങ്ങളായി ഒരു കളിക്കാരനും ഉപയോഗിക്കാത്ത നമ്പറാണ്. പ്രദേശിക തലത്തിലുള്‍പ്പെടെയുള്ള കളിക്കാര്‍ ഭ്രഷ്‌ട്‌ കൽപ്പിച്ച നമ്പർ. എന്നാൽ ഈ നമ്പർ നിർഭാഗ്യത്തിന്റേതോ ശപിക്കപ്പെട്ടതോ അല്ല. നമ്പർ 24 അവർക്ക് പരമ്പരാഗതമായി സ്വവർഗ്ഗാനുരാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.