ഒമര്‍ ലുലുവിന്റെ ധമാക്ക നവംബര്‍ 28ന്

കൊച്ചി: ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ധമാക്ക നവംബർ 28ന് റിലീസ് ചെയ്യും. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാർ ലൗ എന്നീ ചിത്രങ്ങൾക്കുശേഷം ഒമർ ലുലു ഒരുക്കുന്ന കോമഡി എന്റർടെയ്‌നറിൽ അരുണാണ് നായകൻ. തൊണ്ണൂറുകളിലെ മലയാളിയുടെ പ്രിയജോഡിയായിരുന്ന മുകേഷും ഉർവശിയും വീണ്ടും ഒന്നിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകത. ജീത്തു ജോസഫ് സംവിധാനം ചെയ്ത മമ്മി ആന്റ് മീ എന്ന ചിത്രത്തിലായിരുന്നു അവസാനമായി മുകേഷും ഉർവശിയും ജോഡിയായി അഭിനയിച്ചത്. വർഷങ്ങൾക്കിപ്പുറം ഒരു കോമഡി എന്റർടെയ്‌നറിലൂടെ ഇരുവരും വീണ്ടുമൊന്നിക്കുമ്പോൾ ചിരിപടർത്താൻ ചിത്രത്തിന് കഴിയുമെന്നാണ് പ്രേക്ഷക പ്രതീക്ഷ. നിക്കി ഗൽറാണിയാണ് ചിത്രത്തിലെ നായിക. ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, ഫുക്രു തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗുഡ് ലൈൻ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രം എം.കെ.നാസർ നിർമിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദർ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ