അയോദ്ധ്യ വിധി; നരേന്ദ്രമോദിയുടെ വിജയമെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍

ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കിയ അയോദ്ധ്യ ബാബരി മസ്ജിദ്- രാമ ജന്മഭൂമികേസിലെ സുപ്രിംകോടതി വിധിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും വാഴ്ത്തിയും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ. യുഎസ്, യുകെ, പാകിസ്താൻ എന്നിവിടങ്ങളിലെ പ്രമുഖ മാദ്ധ്യമങ്ങൾ ചരിത്രപരമായ വിധിയെ മോദിയുടെ വിജയമെന്ന തരത്തിലാണ് വാർത്ത നൽകിയത്. തെരഞ്ഞെടുപ്പ് വിജയത്തിന് ആറുമാസത്തിനു ശേഷമുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ നേട്ടമെന്നാണ് ഗാർഡിയൻ അയോദ്ധ്യവിധി റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ രാഷ്ട്രീയ ആരോപണങ്ങളുള്ള ഭൂമി തർക്കത്തിലെ കോടതിവിധി ഇരു മതവിഭാഗങ്ങളുടെ ഐക്യത്തിനു വഴിവെക്കുന്നുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. അയോദ്ധ്യയിൽ കോടതി ഹിന്ദുക്കളെ പിന്തുണച്ചു. ഇന്ത്യയെ പുനർ നിർമ്മിക്കാനുള്ള മോദിയുടെ ശ്രമത്തിലെ വിജയം എന്നാണ് ന്യൂയോർക്ക് ടൈംസ് വിഷയം റിപ്പോർട്ട് ചെയ്തത്. മരിയ അബി-ഹബീബും സമീർ യാസിറും രചിച്ച ലേഖനത്തിൽ, രാജ്യത്തെ മതേതര അടിത്തറയിൽ നിന്നും ഹിന്ദുരാഷ്ട്രമായി പുനർനിർമ്മിക്കാനുള്ള പ്രധാനമന്ത്രിയുടേയും അനുയായികൾക്കും നീക്കത്തിനു ലഭിച്ച വിജയം എന്ന് ആരോപിക്കുന്നു.
ഇന്ത്യയിൽ നിലവിലുള്ള ഹിന്ദു മുസ്ലിം ബന്ധത്തെ വിധി ബാധിക്കുമെന്നാണ് പാകിസ്താൻ പത്രമായ ഡൗൺ പറയുന്നത്. മറ്റൊരു പത്രമായ എക്‌സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തത് ബാബരി മസ്ജിദ് സ്ഥലം ഹിന്ദുക്കൾക്ക് നൽകാൻ ഇന്ത്യൻ സുപ്രിംകോടതി തീരുമാനിച്ചു എന്നാണ് . രാജ്യത്തെ മതപരമായ തർക്കഭൂമിയിൽ് ഇന്ത്യൻ പരമോന്നത കോടതി ഹിന്ദു ക്ഷേത്രത്തിനുള്ള വഴിയൊരുക്കി എന്നാണ് വാഷിംങ്ടൺ പോസ്റ്റ് പറഞ്ഞു. മുസ്ലിം ജനതയുടെ മനസ്സിലും വികാരമായി നിന്നിരുന്ന ഭൂമിയിൽ ഹിന്ദുക്കൾ നേടിയ വിജയം മോദിയുടെ നേട്ടമാണെന്നും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടു ചെയ്തു. വിധിയെ സന്തുലിതം എന്നാണ് ബംഗ്ലാദേശ് പത്രമായ സ്റ്റാർ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ ഐക്യം പരിശോധിക്കപ്പെടുന്ന വിധിയാണിത്.അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുക എന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദേശിയ ഹിന്ദുത്വ അജണ്ടയുടെ ഭാഗമായിരുന്നുവെന്ന് ബ്ലുംബർഗിന്റെ റിപ്പോർട്ടിൽ പറയുന്നത്.