സ്‌കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും

കാഞ്ഞങ്ങാട്: കൗമാര കലാ മാമാങ്കത്തിന് അത്യുത്തര കേരളത്തിലെ സപ്തഭാഷാ സംഗമഭൂമിയിൽ നാളെ തിരിതെളിയും. രാവിലെ എട്ടിന് പ്രധാനവേദിയായ കാഞ്ഞങ്ങാട് ഐങ്ങോത്ത് പൊതുവിദ്യഭ്യാസ ഡയക്ടർ കെ.ജീവൻബാബു പതാക ഉയർത്തും. രാവിലെ ഒമ്പതിന് ഉല്‍ഘാടന സമ്മേളനം. ആരംഭിക്കും. കാഞ്ഞങ്ങാട് രാമചന്ദ്രൻ ഈണം പകർന്ന്, 60 അദ്ധ്യാ‌പകർ അവതരിപ്പിക്കുന്ന സ്വാഗതഗാനവും വിദ്യാർത്ഥികളുടെ നൃത്തശിൽപ്പവും അരങ്ങേറും. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സ്‌കൂൾ കലോത്സവം ഉല്‍ഘാടനം ചെയ്യും. മന്ത്രി ഇ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി സി.രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയാകും.സമാപന സമ്മേളനം ഡിസംബർഒന്നിന് വൈകിട്ട് നാലിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉല്‍ഘാടനം ചെയ്യും.28 വേദികളിലാണ് മത്സരം. എല്ലാവേദികളിലും രാവിലെ ഒമ്പതിന് മത്സരം തുടങ്ങും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ