ദിലീപ് പണ്ട് തന്നെ ഒതുക്കിയത് പോലെ ഷെയിനിന് ഇന്ന് മറ്റുള്ളവരെ ഒതുക്കാന്‍ സാധിക്കില്ലെന്ന് വിനയന്‍

എറണാകുളം: ദിലീപ് പണ്ട് തന്നെ ഒതുക്കിയത് പോലെ ഷെയിന്‍ നിഗത്തിന് ഇന്ന് മറ്റുള്ളവരെ ഒതുക്കാന്‍ സാധിക്കില്ലായെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു. ഷെയിന്‍ നിഗം ഈ കാണിച്ച നടപടി ശരിയല്ല, കുറച്ച്കൂടി അച്ചടക്കം പാലിക്കണമെന്നും വിനയന്‍ മീഡിയവണിനോട് പറഞ്ഞു.അഭിയെന്ന തങ്ങളുടെ വേണ്ടപ്പെട്ട സുഹൃത്തിന്റെ മകനാണ് ഷെയിന്‍. എല്ലാം തിരുത്തി നിര്‍മാതാക്കളുമായി സഹകരിക്കണമെന്നും താന്‍ താരങ്ങളുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ക്കെതിരെ നിന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു. നടന്‍ ദിലീപ് പ്രൊഡ്യൂസറുടെ കൈയ്യില്‍ നിന്നും അഡ്വാന്‍സ് വാങ്ങിയിട്ട് രണ്ട് വര്‍ഷമായി സഹകരിക്കാത്തതിന്റെ പേരില്‍ ശക്തമായ നടപടിയെടുക്കണമെന്ന് മാക്ട ഫെഡറേഷന്‍ സെക്രട്ടറിയായിരിക്കെ പറഞ്ഞതിന്റെ പേരില്‍ അന്ന് സൂപ്പര്‍ സ്റ്റാറായി നില്‍ക്കുന്ന ദിലീപ് വിനയനെ പാഠം പഠിപ്പിക്കാം എന്ന തീരുമാനത്തില്‍ എല്ലാവരെയും കൂട്ട് പിടിച്ച് പുറത്താക്കി. പക്ഷെ ഷെയിന്‍ അത്ര ആയിട്ടില്ലല്ലോ? അത് കൊണ്ട് ഷെയിന് അത് നടക്കുമെന്ന് തോന്നുന്നില്ല’; വിനയന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ