മന്ത്രവാദിക്ക് ജാതകദോഷം: മന്ത്ര-തന്ത്രങ്ങള്‍ പൊളിഞ്ഞു മന്ത്രവാദി അഴിക്കുള്ളിലായി

തിരുവനന്തപുരം.: മന്ത്രവാദികളുടെ മാരുടെ മന്ത്രവും അറബിക് ജ്യോതിഷവും ഫലിച്ചില്ല അവസാനം തട്ടിപ്പു മാന്ത്രികന്‍മാരെ പോലീസ് അകത്താക്കി. ആന്ധ്രാപ്രദേശില്‍ നിന്ന് തുടങ്ങിയ കഥയ്ക്ക് പത്തനംതിട്ട സബ് ജയിലില്‍ ക്ലൈമാക്‌സ്.വയനാട് പെരിയ തലപ്പുഴ ആലാറ്റിന്‍ കളരി തൊടിയില്‍ ഹുസൈന്‍, ആന്ഡ്ര കൃ ഷണ ജ ഗായിപ്പേട്ടസ്വദേശി ഷേക്ക് അബ്ദുള്‍ അസീസ് എന്നിവരാണ് കഥയിലെ നായകര്‍. ഇതിലെ ഇര ഷേക്ക് അബ്ദുള്‍ അസീസിന്റെ ഭാര്യ മുപ്പത്തിയഞ്ചു വയസുകാരിനസീമയും.

കര്‍ണാടകത്തിലും ആന്ധ്രയിലും മാന്ത്രികവും അറബിക് ജ്യോതിഷവുമായി കറങ്ങി നടക്കുകയായിരുന്നു വയനാട് സ്വദേശി ഹുസൈന്‍. ഈ സമയത്താണ് ആന്ധ്രക്കാരനായ ഷേക്ക് അബ്ദുള്‍ അസീസിന് വാഹനാപകടത്തില്‍ പരിക്കേറ്റു. ഒരു കൈ നഷ്ടമാവുകയും ചെയ്തു.ഈ അപകടത്തിന്റെ ഞെട്ടലില്‍ ഭാര്യ നസീമ കുഴഞ്ഞു വീണു.പിന്നെ നസീമ മനോരോഗിയായി മാറി.നസീമയുടെ രോഗം മാറ്റി തരുവാനായി ഹുസൈന്‍ ഇവരുടെ വീട്ടിലെത്തി.ഹുസൈന്റെ മന്ത്രത്തില്‍ അസീസിന് താല്‍പര്യം ജനിച്ചു.അമ്മയുടെ ചികില്‍സയ്ക്ക് എത്തിയ ഹുസൈന്‍ മകളെ കെട്ടിപൊറുതി തുടങ്ങി.

ഹുസൈന്റെ ചികില്‍സയും മന്ത്രവും ഏല്‍ക്കാതെ വന്നതിനെ തുടര്‍ന്ന് നസീമയെ എങ്ങനെയെങ്കിലും വീട്ടില്‍ നിന്ന് ഒഴിവാക്കാന്‍ ഹുസൈനും അസീസും തീരുമാനിച്ചു. അവസാനം ദൂരെ എവിടെയെങ്കിലും ഉപേക്ഷിക്കാന്‍ രണ്ടു പേരും ചേര്‍ന്ന് ധാരണയിലെത്തി.അതിന് അവര്‍ തെരഞ്ഞെടുത്തത് റാന്നിയായിരുന്നു’ ഹുസൈന്റെ സഹോദരന്‍ ഉസ്മാന്റെ ജീപ്പ് വിജയവാഡയിലെത്തിച്ച് നസീമയുമായി സംഘം റാന്നിയിലേക്ക് തിരിച്ചു. ഒക്ടോബര്‍ 29ന് റാന്നിയിലെത്തി. റാന്നിയില്‍ എത്തിയപ്പോള്‍ ഇത് ജനവാസ പ്രദേശമാണന്ന് മനസ്സിലായി. ഉപേക്ഷിക്കാന്‍ പറ്റിയ സ്ഥലം കണ്ടെത്താത്ത സാഹചര്യത്തില്‍ നസീമയെ റാന്നി താലുക്ക് ആശുപത്രിയില്‍ എത്തിച്ചു. വീല്‍ചെയറില്‍ ഇരുത്തി നിരീക്ഷണമുറിയിലേക്ക് കൊണ്ടുപോയി ചീട്ടെടുക്കാനെന്ന ഭാവേന അസീസും ഹുസൈനും ആശുപത്രിയില്‍ നിന്നും സ്ഥലം വിട്ടു.ഏറെ സമയം ആരെയും കാണാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. ആശുപത്രിയില്‍ തുടര്‍ ചികില്‍സ നല്‍കി. പിന്നീട് അടൂര്‍ മഹാത്മാ ജന സേവന കേന്ദ്രത്തിലേക്ക് മാറ്റി.
റാന്നി പോലീസ് നടത്തിയ അന്വേഷണത്തില്‍ ആശുപത്രി നിരീക്ഷണ ക്യാമറയില്‍ നിന്നും ജീപ്പിന്റെ നമ്പര്‍ ലഭിച്ചു.തുടര്‍ന്ന് ഹുസൈന്റെ മറ്റൊരു സഹോദരന്റെ മലപ്പുറത്തെ വീട്ടില്‍ നിന്നും പോലീസ് രണ്ടു പേരെയും പിടികൂടി. റാന്നി സി ഐ ന്യൂമാന്‍, എസ് ഐ ഗോപകുമാര്‍ എന്നിവരുടെ ന്യേത്യത്വത്തിലുള്ള സംഘം ഇരുവരെയും റാന്നിയിലെത്തിച്ചു.ഷാഡോ പോലീസുകാരായ ബിജു മാത്യു, ഷാനവാസ്, സലിം എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

അസീസിനെയും ഹുസൈനേയും അടൂര്‍ മഹാത്മാ ജന സേവന കേന്ദ്രത്തില്‍ എത്തിച്ചപ്പോള്‍ നസീമ ഇവരോട് സംസാരിക്കാനോ ഒന്നു നോക്കുവാനോ തുനിഞ്ഞില്ല. തെലുങ്ക് മാത്രം സംസാരിക്കുന്ന നസീമയില്‍ നിന്നും ദ്വിഭാഷി നഴ്‌സ് നി മ്യാ മുരുകന്റെ സഹായത്തോടെ യാണ് പോലീസ് മൊഴിയെടുത്തത്. തുടര്‍ന്ന് അടൂര്‍ കോടതിയില്‍ ഹാജരാക്കിയ അസീസിനെയും ഹുസൈനേയും കോടതി റിമാന്‍ഡ് ചെയ്ത് പത്തനംതിട്ട സബ് ജയിലിലേക്കയച്ചു.
മന്ത്രവും ഏലസ്സും ഒന്നും നസീമയുടെ രക്ഷക്കും അകത്തായവരുടെ രക്ഷയ്ക്കും എത്തിയില്ല എന്ന ഗുണപാഠം എല്ലാവരും ഓര്‍ക്കുന്നത് നല്ലത്.