ഭക്ഷണം വൈകിയത് ചോദ്യം ചെയ്തു. യുവതിയെ ആക്രമിച്ച് സൊമാറ്റോ ഡെലിവറി ബോയ്

ഭക്ഷണം വൈകിയതിനെ ചോദ്യം ചെയ്തതിന് ഡെലിവറി ബോയ് ഇടിച്ചു പരിക്കേല്‍പ്പിച്ചെന്ന പരാതിയുമായി യുവതി. കര്‍ണാടകയില്‍ നിന്നുള്ള ഹിതേഷ ചന്ദ്രാനി എന്ന യുവതിയാണ് വഴക്കിനിടെ സൊമാറ്റോ ഡെലിവറി ബോയ് തന്റെ മൂക്കിടിച്ചു പരിക്കേല്‍പ്പിച്ചെന്ന പരാതിയുമായി രം?ഗത്തെത്തിയത്. മര്‍ദനത്തിനിടെ മൂക്കില്‍ നിന്ന് രക്തം വമിച്ചതിന്റെ വീഡിയോ സഹിതം ഇന്‍സ്റ്റ?ഗ്രാമില്‍ പങ്കുച്ചിട്ടുണ്ട്.

ഭക്ഷണം എത്താന്‍ വൈകിയതോടെ ഭക്ഷണം കാന്‍സല്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടിരുന്നു. ഡെലിവറി ബോയ് എത്തിയെന്നറിയിച്ച് വിളിച്ചതോടെ യുവതി അല്‍പനേരം കാത്തുനില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഡെലിവറി ബോയ് രോഷാകുലനായെന്നും പോകുന്നതിന് മുമ്പ് തന്റെ മൂക്കില്‍ ഇടിച്ചെന്നുമാണ് യുവതി പറയുന്നത്.