കാരുണ്യത്തിന്റെ പൂച്ചെണ്ടുമായി അറ്റ്ലാന്റയിലെ അമ്മ; കേരള യുവജന വേദിയുടെ വേരിട്ട ക്രിസ്തുമസ് ആഘോഷങ്ങൾ ശ്രദ്ധേയമായി

അറ്റ്ലാന്റായിലെ അമ്മ സംഘടനയുടെ യുവജന വിഭാഗമായ കേരള യുവജനവേദിയുടെ പ്രഥമ ക്രിസ്തുമസ് ആഘോഷങ്ങൾ നിരാലംബരും ഭവന രഹിതരുമായ ഒരു പറ്റം സമൂഹത്തോടു ചേർന്നാഘോഷിച്ച് ചരിത്രത്തിൽ ഇടം നേടി.

ചാരിറ്റി പ്രവർത്തനങ്ങൾക്കു എന്നും മുൻതൂക്കം നൽകി, എന്നും ജനങ്ങളോടൊപ്പം ഉണ്ടായിരുന്ന “അമ്മ” യുടെ യുവജന വിഭാഗവുംഅതേ പാത പിന്തുടർന്ന് തങ്ങളുടെ ആഘോഷങ്ങൾ വ്യത്യസ്തമാക്കി

യുവജന വിഭാഗം പ്രസിടണ്ട് ശ്രീ സിജൂ ഫിലിപ്പും സെക്രട്ടറി റോഷലും നേതൃത്വം നൽകിയ ഈ സംരഭത്തിന് അറ്റ്ലാന്റായിലെ മലയാളീ സമൂഹത്തിൽ നിന്നുണ്ടായ അഭൂതപൂർവ്വമായപിന്തുണ എടുത്തു പറയേണ്ടതും ഈ മാത്രുക ഏവർക്കും പിന്തുടരാവുന്നതുമാണ് എന്ന് അമ്മയുടെ പ്രസിഡന്റ് ഡൊമിനിക് ചാക്കോനാലും വൈസ് പ്രസിഡന്റ് ഷാനു പ്രകാശും പറയുകയുണ്ടായി.

അറ്റ്ലാന്റയിലേക് കുടിയേറിയിരിക്കുന്ന ഒരു പറ്റം നിർധനരും,ഭവന രഹിതരായ ജന സമൂഹത്തിന് കമ്പിളി പുതപ്പും സ്വറ്ററുകളും, നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്യുകയും,ധനസഹായം കൊടുക്കുകയും ചെയ്തു. കേരള യുവജന വേദിയുടെ പ്രവർത്തകർ പല ദിവസങ്ങൾ ഇതിനായി, ജാതി മത ബേതമില്ലാതെ വീടുകൾ കയറി ക്രിസ്തുമസ് കരോൾ നടത്തുകയും അതിൽനിന്നും ശേഖരിച്ച മുഴുവൻ തുകയും ഇതിനായി ചിലവഴിക്കുകയും ചെയ്‌തു.