ഗായകന്റെ കട്ടിലിനടിയില്‍ നായിക

-ക്രിസ്റ്റഫര്‍ പെരേര-

തിരുവനന്തപുരം: രണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നത്. കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള ചില ഗായകരും മിമിക്രിക്കാരും സിനിമാക്കാരും അമേരിക്കയില്‍ സ്റ്റേജ് ഷോയ്ക്ക് പോയി. കൊച്ചിയിലുള്ള ഗായകനും സംഗീത സംവിധായകനുമായ കാസിമാണ് ( യഥാര്‍ത്ഥ പേരല്ല) സ്‌റ്റേജ് ഷോയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്. വര്‍ഷങ്ങളായി ഇദ്ദേഹം വിദേശങ്ങളിലും നാട്ടിലും പരിപാടികള്‍ നടത്തുന്നു. ഇത്തവണ അമേരിക്കയിലേക്ക് പറക്കും മുമ്പ് സുഹൃത്തായ നടനെയും കാസിം കൂടെ കൂട്ടി.

കാസിമിന്റെ ട്രൂപ്പില്‍ സ്ഥിരമായി ചില ഗായികമാരും സിനിമയില്‍ വളര്‍ന്ന് വരുന്ന നടിമാരുമുണ്ട്. ഇവര്‍ക്കെല്ലാം അവസരം നല്‍കി വളര്‍ത്തിക്കൊണ്ട് വന്നത് കാസിമാണ്. അതിന്റെ പ്രതിഫലം ഗായികമാരും നടിമാരും മുടങ്ങാതെ നല്‍കാറുമുണ്ട്. പ്രത്യേകിച്ച് വിദേശത്തെ ഷോകളുടെ ഇടവേളകളില്‍. വിദേശങ്ങളില്‍ പരിപാടിയുള്ളപ്പോള്‍ ഇടംപിടിക്കാന്‍ പലരും കിണഞ്ഞ് ശ്രമിക്കും. തമിഴിലും മലയാളത്തിലും തിളങ്ങുന്ന ഒരു നായികയെ (മാലതി- യഥാര്‍ത്ഥ പേരല്ല) വളര്‍ത്തിക്കൊണ്ട് വന്നത് കാസിമാണ്. സ്റ്റേജ്‌ഷോകളിലും തന്റെ ഗാനമേളകള്‍ക്കിടയിലും മാലതിയുടെ ഡാന്‍സ്, ക്ലാസിക്കലും ഐറ്റം നമ്പരും എല്ലാം. അങ്ങനെ പരിപാടി പൊടിപൊടിച്ചു. പിന്നെ മാലതിയില്ലാതെ കാസിം വിദേശത്ത് പരിപാടിക്ക് പോയിട്ടേയില്ല.

കഴിഞ്ഞ തവണത്തെ ദുബയ് ഷോയ്ക്ക് പറക്കുമ്പോഴേ കാസിമിന്റെ സുഹൃത്തായ നടന്‍ മാലതിയെ കുറിച്ച് അന്വേഷിച്ചു; എങ്ങനുണ്ട്? വല്ലോം നടക്കുമോ?, യേ… അത് നല്ല കുടുംബത്തിലെ കുട്ടിയ. അതാ അച്ഛനും അമ്മയും എപ്പോഴും കൂടെയുള്ളത്. അത് കേട്ട് നായകന്‍ ഊറിച്ചിരിച്ചു. കാരണം കാസിമും മാലതിയും തമ്മിലുള്ള ‘അട്ടിമറികള്‍’ കൊച്ചിയിലെ മിമിക്രിക്കാര്‍ക്കിടയില്‍ പാട്ടാണ്. ദുബയിലെത്തി സ്റ്റേജ് ഷോകള്‍ തകര്‍ത്ത് മുന്നേറി. ഇതിനിടെ നായകന്‍ ചില പാട്ടുകാരികളെയും ഡാന്‍സ് ചെയ്യുന്ന യുവതികളെയും വളച്ച് കുപ്പിയിലാക്കി. പക്ഷെ, മാലതി മാത്രം ഏഴാംകടലിന്നക്കരെ…

ഒരു ദിവസം പരിപാടിയില്ലായിരുന്നു. അന്ന് എല്ലാവരും നേരത്തെ ഉറങ്ങി. രാത്രി നമ്മുടെ നായകന്‍ കാസിമിന്റെ മുറിയല്‍ ചെന്ന് തട്ടിവിളിച്ചു. തുറക്കുന്നില്ല. വീണ്ടും മുട്ടി. ഒരു രക്ഷയുമില്ല. കുറേ നേരം കഴിഞ്ഞ് ഉറക്കച്ചടവോടെ കാസിം വന്ന് കതക് തുറന്നു. നായകന്‍ മുട്ടന്‍ തെറി വിളിച്ചു. ‘ ഞാനുരങ്ങിപ്പോയി, നീ ക്ഷമിക്ക്’ എന്ന് കാസിം. പക്ഷെ, കാസിമിന്റെ മുഖത്ത് എന്തോ പരിഭ്രമം. നായകന്‍ മുറിയിലാകെ പരതി. നോക്കുമ്പോള്‍ കട്ടിലിനടിയില്‍ രണ്ട് കാലുകള്‍. പയ്യെ കാസിമിനെ വിളിച്ച് മുറിച്ച് പുറത്ത് കൊണ്ടുപോയിട്ട് നായകന്‍ റൂമിനകത്ത് ചാടിക്കയറി കുറ്റിയിട്ടു. കട്ടിലിനടിയില്‍ നോക്കുമ്പോള്‍ മാലതി! പിന്നെ പറയാനുണ്ടോ? ഗായകന്‍ കാസിമിന്റെ അത്താഴം നായകന്‍ കഴിച്ചു.

വാല്‍ക്കഷണം: ഇനിയുള്ള സ്റ്റേജ്‌ഷോകളില്‍ സുഹൃത്തായ നായകന്‍ ഉണ്ടാവില്ലെന്ന് കാസിം ദൃഢപ്രതിജ്ഞ എടുത്തു