സ്വകാര്യ ബസ്സുടമകള്‍ നഷ്ട്ടത്തില്‍; അഞ്ചു വര്‍ഷത്തിൽ നിര്‍ത്തിയത് 4000 ബസുകള്‍

സ്വകാര്യ ബസ്സുടമകള്‍ നഷ്ട്ടത്തില്‍. സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തിനിടെ നാലായിരത്തോളം ബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചെന്നാണ് റിപ്പോര്‍ട്ട്. നാറ്റ്പാക്കിന്റെ (നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍) റിപ്പോര്‍ട്ട് പ്രകാരമുള്ളതാണ് കണക്ക്.

പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന് ദിവസം ഒരു ബസിന് മിനിമം 1500 രൂപ നഷ്ടം വരുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.