ഒരു പേരിട്ടതിന് ശേഷം(കവിത )

ദീപേഷ് കെ.എസ് പുരം

ഒരു പേരിട്ടതിന് ശേഷമാണ്
അയാൾ ഒരു പ്രതിമയായ് മാറിയത്.

ഒരു പേരിട്ടതിന് ശേഷമാണ്
ആ പക്ഷി പറക്കാതെയായത്.

ഒരു പേരിട്ടതിന് ശേഷമാണ്
ആ ചിത്രത്തിന് നിറങ്ങൾ ഇല്ലാതായത്.

ഒരു പേരിട്ടതിന് ശേഷമാണ്
ആ കവിത ഒരു തലക്കെട്ട് മാത്രമായത്.

ഒരു പേരിട്ടതിന് ശേഷമാണ്
ആ വഴി ഒരിടത്തേക്ക് മാത്രമായത്.

ഒരു പേരിട്ടതിന് ശേഷമാണ്
പേരില്ലാത്തതെല്ലാം അപ്രത്യക്ഷമായത്.

പ്രശസ്ത നൈജീരിയൻ കവിയും നോവലിസ്റ്റുമായ ബെൻ ഓക്രിയുടെ ‘Astonishing the Gods’ (ദൈവ സമ്മോഹനം)എന്ന പുസ്തകത്തിലെ ഒരു വാചകമാണ് –
“പേരുകൾക്ക് വസ്തുതകളെ അദൃശ്യമാക്കാൻ വല്ലാത്തൊരു വിരുതുണ്ട് ” – ഈ വരികളാണ് കവിതയ്ക്ക് പ്രേരകമായത്.