അപ്പോൾ എൻ ഐ എ വരട്ടെ അല്ലേ..?

ജോളി ജോളി
ഇന്ന് പാനൂരിൽ ഒരു സി പി എം പ്രവ്രർത്തകന്റെ വീട്ടിൽ നിർമാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചു…

അയാളുടെ ഭാര്യയെ ഗുരുതരമായ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു..

അവരുടെ വീട്ടിലെ ഒരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട് എന്ന് സ്ഥിതികരിക്കാത്ത റിപ്പോർട്ടുണ്ട്…

പാർട്ടിയുടെ ബോംബ് നിർമാണവും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കലും ബോംബെറിഞ്ഞ് ആളെ കൊല്ലലും ഒക്കെ കേരളം കാലങ്ങളായി കാണുന്നതാണ്..

അതൊന്നും ഒരു വാർത്തയല്ലാതായി തീർന്നു..

ഒരു സംഘടനയോ കുറച്ച് വ്യക്തികളോ ഒരു പൗരനോ അനധികൃതമായി ബോംബ് നിർമിക്കുക എന്നത് ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയ കുറ്റവും അരാജകത്വം ഉളവാക്കുന്നതുമല്ലേ…?

ഒരു വ്യക്തിയോ ഒരു സംഘടനയോ ബോംബ് നിർമിച്ച് അത് ഒരു ജനക്കൂട്ടത്തിന് നേരെയോ ഒരു വ്യക്തിക്ക് നേരെയോ പ്രയോഗിച്ച് അവരെ വകവരുത്തുക എന്നത് ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഭീകരാക്രമണത്തിന് തുല്യമല്ലെ..?

അതെ… !
ലോകത്ത് ഏതൊരു രാജ്യത്തും ഇത് രാജ്യ സുരക്ഷയെ ബാധിക്കുന്ന വലിയൊരു കുറ്റകൃത്യമാണ്…

അപ്പോൾ ഇന്ന് പാനൂരിൽ നടന്ന ഈ ബോംബ് സ്ഫോടനവും നിർമാണവും ഇതിന് മുൻപ് നടന്നിട്ടുള്ള നിർമാണങ്ങളും സ്ഫോടനങ്ങളും ദേശീയ ഏജൻസികൾ ഏതെങ്കിലുമല്ലേ അന്വേക്ഷിക്കേണ്ടത്… ?

അതായത് എൻ ഐ എ അന്വേഷിക്കണം… !

കാരണം..
നാളെ ബലിസ്റ്റിക്ക് മിസൈൽ ഇവർ ഉണ്ടാക്കിയാലോ…?

ഒരു പാർട്ടി പ്രവർത്തകൻ ഉണ്ടാക്കുന്ന ബോംബുകൾ അയാൾക്ക് പുഴുങ്ങി തിന്നാനോ സ്വയം ആത്മഹത്യ ചെയ്യാനോ ആവില്ലല്ലോ ..?

പാർട്ടിക്ക് വേണ്ടിയാകണം..
നേതാക്കളുടെ നിർദ്ദേശപ്രകാരമായിരിക്കണം..

നേതാക്കൾ എന്ന് പറയുമ്പോൾ ഇപ്പോഴത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇതിൽ എന്തെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കേണ്ടി വരും… !

ഇല്ലേ..?

മുൻപ് നടന്നിട്ടുള്ള ബോംബ് നിർമാണങ്ങളിലും സ്പോടനങ്ങളിലും മുൻ സെക്രട്ടറി പിണറായി വിജയന് എന്തെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കേണ്ടി വരും… !

ഇത്രയും ഉന്നതരായ ഇവരെയൊക്കെ ചോദ്യം ചെയ്യാൻനും ഇവർ വേറെ വല്ല മാവോയിസ്റ്റ് തീവ്ര വാദ സംഘങ്ങൾക്ക് ബോംബ് ഉണ്ടാക്കി കൊടുക്കുന്നുണ്ടോ എന്നൊക്കെ അന്വേഷിക്കാനും നമ്മുടെ ലോക്കൽ പോലീസ് വിചാരിച്ചാൽ സാധിക്കുമോ..

ഇല്ല..

അപ്പോൾ എൻ ഐ എ വരട്ടെ അല്ലേ..?

കഴിഞ്ഞ അഞ്ചുവർഷമായി നിരീക്ഷിച്ചതിൽ നിന്നും അലനും താഹയും മാവോയിസ്റ്റുകളാണ് എന്നാണ് നമ്മുടെ മുഖ്യമന്ത്രി പറഞ്ഞത്…

കഴിഞ്ഞ ഇരുപത് വർഷത്തെ വെട്ടിക്കൊലകളും ബോംബെറിയലുകളും മാത്രം നിരീക്ഷിച്ചാൽ മതി പിണറായി വിജയൻ ആരെന്ന് മനസിലാക്കാൻ…

ഒന്നോർത്തോ… l

കേരളം കണ്ട ഏറ്റവും മ്ലേച്ഛമായ ചിരിയോടു കൂടി എൻ ഐ എ ക്ക് നിങ്ങൾ പിടിച്ച് കൊടുത്ത ആ കുട്ടികളില്ലേ…

അവരുടെ കൈകളിൽ മനുഷ്യ രക്തത്തിന്റെ ഒരു കണിക പോലും പറ്റിയിട്ടില്ല… !

നിങ്ങളുടെ കൈകളിൽ കണ്ടേക്കാം…
അങ്ങനെ വിശ്വസിക്കുന്നവർ കേരളത്തിലുണ്ട്… !

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ