ആര് സന്തോഷിച്ചു, ആര് ആർപ്പുവിളിച്ചു

ജോളി ജോളി

കയ്യടിച്ചെന്നോ..?
സന്തോഷിച്ചെന്നോ..?
ആർപ്പ് വിളിച്ചെന്നോ..,?

ആര്..?

ആര് സന്തോഷിച്ചു..
ആര് ആർപ്പുവിളിച്ചു..
ആര് കയ്യടിച്ചു…

ഫ്‌ളാറ്റ്‌ പൊളിക്കുന്ന സ്ഥലത്ത് കൂടി നിന്ന കുറച്ച് ആളുകൾ ഒച്ചയുണ്ടാക്കിയതിനെയാണോ നിങ്ങൾ ഇങ്ങനെയെല്ലാം വ്യാഖ്യാനിക്കുന്നത്….

കഷ്ട്ടം..

ബഹുഭൂരിപക്ഷം വരുന്ന കേരളീയനും ലജ്ജയാണ് തോന്നിയത്… !
നാണക്കേടാണ് തോന്നിയത്.. !
ആത്മനിന്നയാണ് തോന്നിയത്.. !
സ്വയം പുച്ഛമാണ് തോന്നിയത്.. !
നിങ്ങളെയൊക്കെ വോട്ട് ചെയ്ത് ഇപ്പോഴും വിജയിപ്പിക്കേണ്ടി വരുന്നല്ലോ എന്നോർത്ത് അറപ്പാണ് തോന്നിയത്… !
ഇനിയും നിങ്ങൾ തന്നെയാണല്ലോ ഞങ്ങളെ ഭരിക്കേണ്ടത് എന്നോർത്ത് പേടിയാണ് തോന്നിയത്.. !

നിയമ ലംഘനം നടത്തിയത് ജന പ്രധിനിതികളാണ്..
കേരളത്തിലെ രാഷ്ട്രീയ മാഫിയകളാണ്…

അന്ന് മരട് പഞ്ചായത്ത് ഭരിച്ച ഇടത് പക്ഷമാണ് ഈ അനധികൃത നിർമാണങ്ങൾക്കെല്ലാം അനുമതി കൊടുത്തത്…

കള്ള രാഷ്ട്രീയ ഭരണ വർഗമാണ് കേരളത്തിൽ ഈ നിയമ ലംഘനങ്ങൾ എല്ലാം നടത്തുന്നത്…

ഇവിടെ മാത്രമല്ല കേരളത്തിൽ എല്ലായിടത്തും…

നിങ്ങളുടെ അറിവില്ലാതെ കേരളത്തിൽ ഒരിടത്തും ഒരു നിയമലംഘനം പോലും നടക്കില്ല…

മൂന്നാറിലും ഇടുക്കിയിലും പച്ചയായി നിങ്ങൾ കയ്യേറ്റങ്ങളും നിയമലംഘനങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്…

തടയുന്ന ഉദ്യോഗസ്ഥരെ പോലും നിങ്ങൾ ഭീക്ഷണിപ്പെടുത്തുന്നു…
സ്ഥലം മാറ്റുന്നു…

എന്നിട്ട് നിങ്ങൾ നല്ല പിള്ള ചമയുന്നു അല്ലേ..?

ഒന്നുമറിയാത്ത കുറുക്കന്മാരെ പോലെ നിങ്ങൾ സഹതപിക്കുന്നു അല്ലേ..?

നിയമ ലംഘനങ്ങളെ കുറിച്ച് ആ ദുഷിച്ച വാ കൊണ്ട് സദാചാരം പ്രസംഗിക്കുന്നു അല്ലേ..?

കേരളത്തിന്റെയും വരും തലമുറയുടെയും നിലനിൽപ്പിനെ തന്നെ തകിടം മറിച്ചുകൊണ്ട് അനധികൃത നിർമാണങ്ങൾക് അനുമതി കൊടുത്തുകൊണ്ട് കോടികൾ സമ്പാദിക്കുന്നത് കേരളത്തിലെ രാഷ്ട്രീയക്കാരാണ്..

കേരളത്തിലെ രാഷ്ട്രീയക്കാരുടെ ബിനാമികളാണ് ഈ ഫ്‌ളാറ്റുകാരും നിർമാതാക്കളും എല്ലാം..

എന്നിട്ട് അവർ ഉദ്യോഗസ്ഥരെ പഴിചാരി നല്ല പിള്ള ചമയുന്നു…

അതെ..
ഉദ്യോഗസ്ഥർ അഴിമതി നടത്തി അനധികൃത നിര്മാണങ്ങൾക്ക് അനുമതി കൊടുത്തു..
കൊടുക്കുന്നുണ്ട്…
കക്കുന്നുണ്ട്…
എല്ലാ നെറികേടുകളും ചെയ്യുന്നുണ്ട്…

എന്നാൽ അത്തരക്കാരെ നോക്കാനും, തിരുത്താനും, വിലക്കാനും, പിടിക്കാനും, ശിക്ഷിക്കാനുമാണ് നിങ്ങളെ ജനങ്ങൾ തിരഞ്ഞെടുത്ത് അവിടെ ഇരുത്തിയിരിക്കുന്നത്…

നിങ്ങൾക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ലങ്കിൽ പിന്നെ നിർഗുണ പരബ്രമ്മങ്ങളായി നിങ്ങളെന്തിനാണ് അവിടെ ഇരിക്കുന്നത്…?

എങ്കിൽ ഉദ്യോഗസ്ഥ ഭരണം മതിയല്ലോ കേരളത്തിൽ… !

ഉദ്യോഗസ്ഥർക്കല്ല ജനപ്രധിനിതികൾക്കും ഭരണകൂടത്തിനുമാണ് ജനങ്ങളോട് ഉത്തരവാദിത്വം കൂടുതലുള്ളത്… !

നിങ്ങളാണ് ജനങ്ങളോട് മറുപടി പറയേണ്ടത്.. !

ജന പ്രധിനിധികളുടെയോ ഭരണകൂടത്തിന്റെയോ സമ്മർദ്ദമില്ലാതെ ഒരു ഉദ്യോഗസ്ഥനും അനധികൃതമായ ഒരു ഫയലിലും ഒപ്പുവെക്കുമെന്ന് കരുതാൻ മാത്രം വിഡ്ഢികളല്ല കേരളത്തിലെ ജനങ്ങൾ…

വിഡ്ഢികളാക്കുകയാണ് കേരളത്തിലെ ജനങ്ങളെ..
കുറെ കുറുക്കന്മാർ…

( നിമിഷങ്ങള്‍ കൊണ്ട് നിലംപൊത്തിയ മരടിലെ ഫ്ളാറ്റുകള്‍ക്കൊപ്പം മണ്ണടിഞ്ഞത് ശതകോടികളാണ്..
നാല് ഫ്ളാറ്റുകളുടെയും സംയുക്ത മൂല്യം 500 കോടി രൂപയെന്നാണ് അനുമാനം.
50 ലക്ഷം മുതല്‍ രണ്ടരക്കോടി രൂപവരെ വിലയുള്ള ഫ്ളാറ്റുകളാണ് തവിടുപൊടിയായത്. ഹോളി ഫെയ്‌ത്തും ആല്‍ഫ സെറീനും ആഡംബര അപ്പാര്‍ട്ട്‌മെന്റുകളായിരുന്നു. )