ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് കാസര്‍കോട്; പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കും

തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകിച്ചത് കാസര്‍കോട് ആണ്. പഞ്ചായത്ത് തല പട്ടികതയ്യാറാക്കും.

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക കൊവിഡ് സെന്റര്‍ പ്രവര്‍ത്തിക്കും. കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ കൊവിഡ് 19 പരിശോധനക്ക് ഐസിഎംആര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. മാസ്‌കിന് സംസ്ഥാനത്ത് ക്ഷാമമില്ല. എന്‍ 95 മാസ്‌ക്കുകള്‍ രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് മാത്രം മതിയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.