ഹൃദയം പിളർത്തുന്ന ഓർമ്മക്കുറിപ്പുകൾ( അശ്വതി എം.എസ്)

മ്മ തീവണ്ടിയുടെ മുമ്പിലേക്കോടി വന്നു…അവർ സ്വതവേ വലിയ കർക്കശക്കാരിയായിരുന്നു.അഭിനന്ദിക്കുകയോ ചുംബിക്കുകയോ അവരുടെ പതിവായിരുന്നില്ല. ഞങ്ങൾ എന്തെങ്കിലും ചെയ്താൽ അവർ സ്നേഹ ത്തോടെ ഒന്നു നോക്കും.അത്രമാത്രം.എന്നാൽ ഇത്തവണ അവർ ഓടിവന്നു.എന്റെ തല ചേർത്ത് പിടിച്ച് ഉമ്മവെച്ചു.എന്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റു നോക്കിക്കൊണ്ടു നിന്നു.വളരെയധികം നേരം.
അപ്പഴേ എനിക്ക് തോന്നി…അകാരണമായൊരു തോന്നൽ..ഇതവസാനമായാണ്.ഇനിയൊരിക്കലും ഞാനെന്റെ അമ്മയെ കാണില്ല.കൈയിലെ സഞ്ചി വലിച്ചെറിഞ്ഞ് അമ്മയോടൊപ്പം വീട്ടിലേക്ക് പോകണമെന്നു തോന്നി..എല്ലാവരേയുമോർത്ത് മനസ് തേങ്ങി.എന്റെ മുത്തശ്ശി,കൊച്ചനുജൻമാർ അപ്പോഴേക്കും ബാൻഡു സംഗീതമുയർന്നു..
കമാൻഡറുടെ ആജ്ഞ.” എല്ലാവരും തയ്യാർ?”
വണ്ടിയിലേക്കുടനെ കയറണം.ഞാൻ പിന്നെയും പിന്നെയും അമ്മയെ നോക്കി കൈവീശി…
എത്രയോ നേരം
തമാര യൂളിനോവ്ന ലോഡിനീന
കാലാൾസേനയിലെ പടയാളി
രണ്ടാം ലോകമഹായുദ്ധത്തിൽ നാസികളുടെ
പിടിയലമർന്ന റഷ്യയെ രക്ഷിക്കാൻ പുരുഷനൊ
പ്പം..ഒരു പക്ഷേ അതിനേക്കാൾ ധൈര്യത്തോടെ യുദ്ധമുന്നണിയിലേക്ക് നെഞ്ചുവിരിച്ച് നടന്നു കയറിയ പെൺകുട്ടികൾ..വീടും കുടുംബവും എന്നെന്നേയ്ക്കുമായി പിന്നിലുപേക്ഷിച്ച് വേദനയോടെ മുന്നോട്ടുപോയ പോരാളികൾ..
അവരിൽ കുറേ പേരുടെ …ഹൃദയം പിളർത്തുന്ന
ഓർമ്മക്കുറിപ്പുകൾ
യുദ്ധഭൂമിയിലെ സ്ത്രീ പോരാളികൾ
സ്വറ്റ്ലാന അലക്സിവിച്ച്
വിവ:രമാമേനോൻ

 

 

 

അശ്വതി എം.എസ്