മഴയ്ക്ക് (കവിത-അന്ന മേരി ഹസ്കൽ )

ഉറവവെള്ളം
മുഴുവൻ
നിന്റെ കയ്യിൽ തന്നു വിടാം
കടലും കടന്ന്
മഴയാകുംവരെ
ഞാനീ കാട്ടിൽ
കാത്തിരിക്കാം
എന്നാണ്
ഇലകളെ തുന്നുന്ന,
കത്തുന്ന മഴയായി
നീയെന്റെ ആറാം വിരലിനെ
തൊടുക?
ഒന്നാം വിരലായി
നെറുകിൽ ചുംബിക്കുക?