പൊലീസിന്റെ കോവിഡ് ബോധവല്‍ക്കരണ വീഡിയോയ്ക്ക് കമല്‍ഹാസന്റെ അഭിനന്ദനം

കോവിഡ് 19നെതിരെ സംഗീത വീഡിയോ ഒരുക്കിയ കേരള പോലീസിനെ അഭിനന്ദിച്ച് തമിഴ് സൂപ്പര്‍ സ്റ്റാര്‍ കമല്‍ഹാസന്‍. ‘ഗംഭീരം.. പാടുന്നത് കാക്കിയിട്ട ആളാണ് എന്നത് വളരെ സന്തോഷം പകരുന്നു. ഇത്തരം ആശയങ്ങളുമായി വന്നതിന് പൊലീസ് സേനയിലെ ഉന്നതരെ ഞാന്‍ അഭിനന്ദിക്കുന്നു. എന്റെ സല്യൂട്ട്’- എന്നാല്‍ കമല്‍ഹാസന്റെ ട്വിറ്റര്‍ കുറിപ്പ്. കൊച്ചി സിറ്റി പോലീസാണ് ‘നിര്‍ഭയം’ എന്ന പേരില്‍ മ്യൂസിക് വീഡിയോ ഇറക്കിയത്. കേരള പോലീസിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ വെള്ളിയാഴ്ച വൈകീട്ടാണ് റീലീസ് ചെയ്തത്. വളരെ പെട്ടെന്ന് തന്നെ മ്യൂസിക് വീഡിയോ വൈറലായി.

കമല്‍ ഹാസന് നന്ദി പറഞ്ഞ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ കത്തയച്ചു. കമല്‍ ഹാസന്റെ സന്ദേശം കേരള പൊലീസിലെ ഓരോരുത്തര്‍ക്കും ആത്മവിശ്വാസം പകരുന്നതാണെന്ന് ബെഹ്റ കുറിച്ചു. ബെഹ്റയുടെ കത്ത് കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിട്ടുണ്ട്.

https://www.facebook.com/watch/?ref=external&v=1142631719403962