ഏത് ബാങ്കിന്റെ എടിഎമ്മില്‍ നിന്നും ചാര്‍ജ് നല്‍കാതെ പണം പിന്‍വലിക്കാം: എസ്ബിഐ

സ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഇനി ഏത് ബാങ്കിന്റെ എടിഎമ്മില്‍ നിന്നു എത്രതവണ വേണമെങ്കിലും ചാര്‍ജ് നല്‍കാതെ പണം പിന്‍വലിക്കാം. ഇന്നലെ ബാങ്കിന്റെ വെബ്‌സൈറ്റിലൂടെയാണ് എടിഎം നിരക്കുകള്‍ ജൂണ്‍ 30വരെ പിന്‍വലിച്ചതായി അറിയിച്ചത്.

നേരത്തെ ധനമന്ത്രി നിര്‍മല സീതാരാമന്‍ എടിഎം നിരക്കുകള്‍ നിശ്ചിത കാലത്തേയ്ക്ക് ഒഴിവാക്കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍ കിയിരുന്നു. ഇതേ തുടര്‍ന്നാണ് ബാങ്കിന്റെ നടപടി.ഇതുവരെ സാധാരണ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് സൗജന്യമായി എട്ട് എടിഎം ഇടപാടുകളാണ് അനുവദിച്ചിരുന്നത്. മെട്രോ നഗരങ്ങളിലല്ലെങ്കില്‍ പ്രത്യേക നിരക്കൊന്നും നല്‍കാതെ 10 സൗജന്യ ഇടപാടുകള്‍ നടത്താം. അതിനുമുകളിലുള്ള ഓരോ സാമ്പത്തിക ഇടപാടിനും 20 രൂപയും ജിഎസ്ടിയും സാമ്പത്തികേതര ഇടപാടിന് എട്ട് രൂപയും ജിഎസ്ടിയുമാണ് ഈടാക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞമാസം മുതല്‍ ബാങ്ക് മിനിമം ബാലന്‍സ് നിബന്ധനയും എസ്എംഎസ് ചാര്‍ജും ഒഴിവാക്കിയിരുന്നു.