പി. കെ. ജോസഫ് ബോസ്റ്റണില്‍ (101) നിര്യാതനായി

ബോസ്റ്റണ്‍: പി. കെ. ജോസഫ് (കൊച്ചുണ്ണൂണി-101) ബോസ്റ്റണില്‍ നിര്യാതനായി. കുറിച്ചി കല്ലച്ചേരില്‍ വേണാട്ടുകളത്തില്‍ പുത്തപുരക്കല്‍ കോര പുന്നൂസിന്റെയും അന്നമ്മയുടെയും പുത്രനാണ്. പത്തനാപുരം കയ്യംകാട്ടില്‍ പരേതയായ തങ്കമ്മയാണു ഭാര്യ.

മക്കള്‍: പി. ജോസഫ് ബാബു (എഞ്ചിനിയര്‍, തിരുവനന്തപുരം), ഡോ. ബിജി ജോസഫ്, ബോസ്റ്റണ്‍. മരുമക്കള്‍: അനി ബാബു, ലീന ജോസഫ്. 5 കൊച്ചു മക്കളും അവരുടെ രണ്ട് മക്കളുമുണ്ട്.
സംസ്‌കാരം ഡാലസില്‍ നടത്തും.

കോട്ടയം എം.ഡി. സ്‌കൂളില്‍ പഠനാനന്തരം രണ്ടാം ലോകമഹാ യുദ്ധകാലത്ത് റോയല്‍ ബ്രിട്ടീഷ് ആര്‍മിയില്‍ ചേര്‍ന്നു. തുടര്‍ന്ന് ചിങ്ങവനം ഇലക്ട്രോ കെമിക്കല്‍സിലും ശേഷം എം.ആര്‍.എഫില്‍ 27 വര്‍ഷവും ജോലി ചെയ്തു.