മുഖമേതായാലും മാസ്‌ക് മുഖ്യം; ശ്രദ്ധേയമായി കേരള പൊലീസിന്റെ ബോധവത്കരണ വീഡിയോ

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി തയാറാക്കിയ കേരള പൊലീസിന്റെ ബോധവത്കരണ വീഡിയോ ശ്രദ്ധേയമാകുന്നു.

മാസ്‌കും ഗ്ലൗസും ധരിക്കുന്നതിന് വിമുഖത കാണിക്കേണ്ട എന്ന ആശയം ഉയര്‍ത്തി മുഖമേതായാലും മാസ്‌ക് മുഖ്യമെന്ന പേരിലാണ് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ബോധവത്കരണ വീഡിയോ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകന്‍ ദീപു കരുണാകരനാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

പുറത്ത് പോകാന്‍ തയാറാകുന്ന ഒരാള്‍ മാസ്‌കും ഗ്ലൗസും ധരിക്കാന്‍ മടിക്കുന്നതും പിന്നീട് അതിന്റെ പ്രാധാന്യം മനസിലാക്കി ധരിക്കുന്നതുമാണ് വീഡിയോ നല്‍കുന്ന സന്ദേശം. ഷോട്ഫിലിമുകളിലൂടെ ശ്രദ്ധേയനായ രാജേഷ് ജയകുമാരന്‍ പാച്ചല്ലൂരാണ് ബോധവത്കരണ വീഡിയോയിലെ ഏക കഥാപാത്രം.