വാഷിംഗ്ടൺ ഡിസി: കോവിഡ്-19 ഭീതിക്കൊപ്പം അമേരിക്കയിൽ തൊഴിലില്ലായ്മ ഭീതിയും രൂക്ഷമാകുന്നു. കഴിഞ്ഞ അഞ്ച് ആഴ്ചകളായി 26.4 ദശലക്ഷം ആളുകളാണ് രാജ്യത്ത് തൊഴിലില്ലായ്മ ആനുകൂല്യത്തിനായി അപേക്ഷ സമർപ്പിച്ചത്.
കഴിഞ്ഞയാഴ്ച 4.4 ദശലക്ഷം തൊഴിലാളികള്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കിയതായും അധികൃതർ അറിയിച്ചു. ഏപ്രിലിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 20 ശതമാനം വരെ ഉയർന്നേക്കുമെന്നാണ് സാന്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള കടുത്ത നിയന്ത്രണങ്ങൾ വൻതോതിൽ തൊഴിൽ നഷ്ടത്തിനിടയാക്കുന്നതാണ് അമേരിക്കയിൽ തൊഴിലില്ലായ്മ ആനുകൂല്യത്തിന് ഇത്രയധികം ആളുകൾ അപേക്ഷിക്കാൻ കാരണം.