കോ​വി​ഡ്: തീ​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത സി​നി​മ​ക​ൾ ഓ​സ്ക​റി​ന് പ​രി​ഗ​ണി​ക്കും

ലോ​സ് ആ​ഞ്ച​ല​സ്: കോ​വി​ഡ്-19 വൈ​റ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​സ്ക​ർ നി​ബ​ന്ധ​ന​ക​ളി​ൽ മാ​റ്റം വ​രു​ത്തി. തീ​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത സി​നി​മ​ക​ളും ഇ​നി ഓ​സ്ക​റി​ന് പ​രിഗണി​ക്കു​മെ​ന്ന് അ​ക്കാ​ദ​മി ഓ​ഫ് മോ​ഷ​ൻ പി​ക്ചേ​ഴ്സ് ആ​ന്‍റ് ആ​ർ​ട്സ് അ​റി​യി​ച്ചു.

കോ​വി​ഡ് ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് നി​ല​നി​വി​ൽ തീയ​റ്റ​റു​ക​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഈ ​ഒ​രു സാ​ഹ​ച​ര്യ​ത്തി​ൽ പ​ല ചി​ത്ര​ങ്ങ​ളും ഓ​ൺ​ലൈ​ൻ സ്ട്രീ​മിം​ഗ് വ​ഴി​യാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. ഇ​തി​നാ​ലാ​ണ് ഓ​സ്ക​ർ നി​ബ​ന്ധ​ന​ക​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

മി​ക​ച്ച ചി​ത്ര​ത്തി​നാ​യു​ള്ള കാ​റ്റ​ഗ​റി​യി​ൽ ഓ​ൺ​ലൈ​ൻ റി​ലീ​സ് ചെ​യ്ത സി​നി​മ​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. അ​തേ​സ​മ​യം, തീ​യ​റ്റ​റു​ക​ൾ തു​റ​ക്കു​ന്ന​തോ​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​ഴ​യ​തു​പോ​ലെ ആ​കു​മെ​ന്നും ഓ​സ്ക​ർ ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു.

ഇ​തു​വ​രെ മി​ക​ച്ച ചി​ത്ര​ത്തി​നാ​യു​ള്ള കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന സി​നി​മ​ക​ൾ തു​ട​രെ ഏ​ഴു ദി​വ​സ​ങ്ങ​ളി​ൽ, ദി​വ​സേ​ന മൂ​ന്ന് ഷോ ​വീ​തം തീ​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മാ​ന​ദ​ണ്ഡം.