ഋഷി കപൂർ അന്തരിച്ചു

പ്രശസ്ത ബോളിവുഡ് നടനും നിര്‍മാതാവും സംവിധായകനുമായ ഋഷി കപുര്‍ മുംബൈയില്‍ അന്തരിച്ചു. 67 വയസായിരുന്നു. അര്‍ബുധ രോധബാധിതനായി ചികിത്സയിലായിരുന്നു. ബോബി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. മേരാ നാം ജോക്കറില്‍ ബാലതാരത്തിനുള്ള അവാര്‍ഡ് നേടി.

ലൈലാ മജ്നു, സര്‍ഗം, പ്രേം രോഗ്, നാഗിനാ, ഹണിമൂണ്‍, ചാന്ദ്നി, ബോള്‍ രാധാ ബോല്‍, കഭി കഭി, ഹം കിസിസെ കം നഹി, ആപ്കെ ദീവാനാ, ദാമ്നി, ഹം തും, നമസ്തേ ലണ്ടന്‍ തുടങ്ങിയവ

കപൂര്‍ സിനിമാ കുടുംബത്തിലെ രാജ് കപൂറിന്റെയും കൃഷ്ണാ കപൂറിന്റെയും മകനായി ജനനം. നിരവധി സിനിമകളില്‍ നായികയായിരുന്ന നീതുസിങാണ് ഭാര്യ. ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍, റിധിമ കപൂര്‍ സാഹ്നി എന്നിവരാണ് മക്കള്‍ .രണ്‍ദീര്‍ കപൂര്‍, രാജീവ് കപൂര്‍ എന്നിവര്‍ സഹോദരങ്ങള്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ