ഇപ്പോ ശരിയാക്കിത്തരാം, താമരശ്ശേരി ചുരം;റീ ബിൽഡ് കേരള ചട്ടിയിലായി

റോയ് മാത്യു
അങ്ങനെ ആ തള്ളലും കെട്ടി പൂട്ടി . കൊട്ടിഘോഷിച്ച് തുടങ്ങിയ പ്രളയാനന്തര കേരളം അഥവ നവകേര നിർമ്മാണത്തിനായി രൂപീകരിച്ച റീ ബിൾഡ് കേരള ഇനീഷ്യേറ്റീവിൻ്റെ സി.ഇഒ . ഡോ വേണു ഐ എ എസിനെ ചുമതലയിൽ നിന്നൊഴിവാക്കി ഇന്നലെ രാത്രി ഉത്തരവ് പുറപ്പെടുവിച്ചു.
നവ കേരളം വരുന്നത് ഇരുട്ടിൻ്റെ മറവു പറ്റിയാണല്ലോ.
88 ലക്ഷം രൂപ മുടക്കി വേണ്ടപ്പെട്ടവരുടെ കെട്ടിടം മോടിപിടിപ്പിച്ച് കൊട്ടും പാട്ടുമായി തുടങ്ങിയ റിബിൾഡ് പരിപാടി രണ്ടു വർഷമായി ഇവിടെ ഉണ്ടായിരുന്നു. വല്ലോം നടന്നോ എന്നൊന്നും ചോദിക്കരുത്. , ചോദിച്ചാൽ കടക്ക് പുറത്ത്…
– ഇനി ഇപ്പോ രാജേഷ് സിംഗ്‌ എന്ന അഡീ.ചീഫ്
സെക്രട്ടറിക്കാണ് ഫുൾ ചുമതല. കഴിഞ്ഞ സെപ്റ്റംബറിൽ ലോക ബാങ്കിൽ നിന്ന് 1780 കോടി രൂപ വായ്പ കിട്ടിയിരുന്നു. ഈ കാശ് റീ- ബിൽഡ് കേരള യ്ക്ക് ഏഴ് ദിവസത്തിനകം കൈമാറണമെന്നായിരുന്നു പറഞ്ഞിരുന്നത്. ആ തുക റിബിൾഡ് കേരളക്ക് കിട്ടിയതായി അറിവില്ല.
വേണുവിനെ പുകച്ച് ചാടിച്ചതിന് പിന്നിൽ പല കഥകളും ഹജുർ കച്ചേരിയിൽ കേൾക്കുന്നുണ്ട്. ഒന്ന് രണ്ടാഴ്ച മുമ്പ് ജൂനിയർ ഓഫീസറുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഇടഞ്ഞ വേണു, രാജി ഭീഷണിയും മുഴക്കിയതായി വാർത്തകളുണ്ടായിരുന്നു.അതോടെ വേണുവിൻ്റെ ചിറക് വെട്ടി മൂലക്ക് തട്ടിയിരിക്കയായിരുന്നു.
ഒരു സൗജന്യമെന്നോണം വേണുവിനെ റിബിൾഡ് കേരള കമ്മറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ പ്രസിഡൻ്റിനെ പഞ്ചായത്ത് പ്രസിഡൻ്റാക്കുന്ന അവസ്ഥ. അങ്ങനെ
നവകേരളം എടുക്കാ ചരക്കായി അധ:പതിക്കുന്നു.