ആദ്യ വിമാനത്തിലെത്തിയ താപ്പാനകൾ

പണവും സ്വാധീനവും ഉപയോഗിച്ച് ഗൾഫിൽ നിന്ന് മുൻഗണന തെറ്റിച്ച് കുറച്ച് താപ്പാനകൾ ആദ്യ വിമാനത്തിൽ തന്നെ നമ്മുടെ നാട്ടിൽ എത്തിയിട്ടുണ്ട്…

ഗൾഫിൽ ജോലി സംബന്ധമായോ ആരോഗ്യ സംബന്ധമായോ യാതൊരു ഭീക്ഷണിയും ഇതുവരെ നേരിടാത്ത നല്ല ഘടാഘടിയന്മാർ… !

ഏതാണ്ട് നാൽപ്പതോളം പ്രമുഖർ അങ്ങനെ സ്വാധീനമുപയോഗിച്ച് നുഴഞ്ഞു കയറി നാട്ടിൽ എത്തിയിട്ടുണ്ടെന്നാണ് ഒരു പിന്നാമ്പുറ സംസാരം…

കൊറോണയല്ലാത്ത മറ്റ് അടിയന്തിര ചികിത്സ വേണ്ട രോഗികൾ…
ഹാർട്ട്, കിഡ്നി രോഗികൾ..
വൃദ്ധർ..
കുട്ടികൾ..
ഗർഭിണികൾ..
സ്ത്രീകൾ..
ജോലി നഷ്ടപ്പെട്ടവർ.. എന്നിവർക്കാണ് ആദ്യഘട്ടത്തിൽ മുൻഗണന ലഭിക്കേണ്ടത്…

അങ്ങനെയാണ് നോർക്ക ലിസ്റ്റ് തയ്യാറാക്കിയതും..

എന്നാ കേട്ടോളൂ..
ഇതിനെയെല്ലാം മറികടന്ന് സ്വാധീനമുപയോഗിച്ച് കുറച്ച് തംബ്രാക്കന്മാർ നമ്മുടെ നാട്ടിലെത്തിയിട്ടുണ്ട്..

അതിലൊരാളാണ് നമ്മുടെ ചെന്നിത്തലയുടെ ഉസ്മാൻ.. !

പ്രവാസികളെ നാട്ടിലെത്തിക്കാനും, അവിടെ കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാനും ചെന്നിത്തല ചുമതലപ്പെടുത്തിയ പ്രവാസി കോണ്‍ഗ്രസ് നേതാവാണ് ഉസ്മാന്‍..

പ്രവാസികളെ ഉപേക്ഷിച്ച്‌ ആദ്യ വിമാനത്തില്‍ തന്നെ ടിയാൻ നാട്ടിലെത്തിയിട്ടുണ്ട്…

പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ വിശ്വസ്തനായ ഉസ്മാന്‍ കോണ്‍ഗ്രസ് ബിജെപി ബന്ധം ഉപയോഗിച്ച്‌ എംബസിയെ സ്വാധീനിച്ചാണ് നാട്ടിലെത്തിയതെന്നാണ് പരസ്യമായ രഹസ്യ സംസാരം..

ഖത്തറില്‍ നിന്നുള്ള ആദ്യ വിമാനത്തിലാണ് ഉസ്മാന്‍ നാട്ടിലെത്തിയത്.

ഇനിമുതൽ വന്ന് ചാടുന്ന പ്രവാസികളിൽ അസുഖമുള്ളവരുണ്ടോ എന്ന് മാത്രം നോക്കിയാൽ പോരാ…

ആരോഗ്യമുള്ള നുഴഞ്ഞു കയറ്റക്കാരായ ഉസ്മാൻമാരും ഉണ്ടോ എന്നുകൂടി നോക്കണം…

ഇവനൊക്കെ ഒരു ദുരിതം വന്നാൽ സ്വന്തം ഭാര്യയേയും മക്കളെയും വരെ വഴിയിൽ ഉപേക്ഷിച്ച് സ്വന്തം തടി രക്ഷപ്പെടുത്തുന്ന മാനസിക നിലയുള്ള ക്രൂര ജന്മങ്ങളാണ്…

അല്ലാതെന്തുപറയാൻ..

( ചിത്രത്തിൽ ചെന്നിത്തലയും ഉസ്മാനും. )
ജോളി ജോളി