സാമ്പത്തിക പാക്കേജ്; നാലാം ഘട്ട പ്രഖ്യാപനം ഇന്ന് വൈകിട്ട്

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാന്‍ കേന്ദ്രം പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ നാലാം ഘട്ടം ധനമന്ത്രി നിര്‍മലാ സീതാരമാന്‍ ശനിയാഴ്ച വൈകിട്ട് പ്രഖ്യാപിക്കും.

സ്വാശ്രയ ഭാരതം പാക്കേജിന്റെ മൂന്നാംഭാഗത്തില്‍ കാര്‍ഷിക, മത്സ്യ, മൃഗസംരക്ഷണ മേഖലയില്‍ അടിസ്ഥാന സൗകര്യവികസനത്തിനായി 1.63 ലക്ഷം കോടിയുടെ പദ്ധതികളാണ് മൂന്നാംഘട്ടത്തില്‍ പ്രഖ്യാപിച്ചത്.