എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ജില്ലക്ക് പുറത്തും വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് നല്‍കും

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകള്‍ എഴുതാന്‍ വിദ്യര്‍ഥികള്‍ക്ക് പഠിക്കുന്ന ജില്ലക്ക് പുറത്തും ഇളവ് നല്‍കും. ഇതിനായി ഓണ്‍ലൈനായി അപേക്ഷ നല്‍കണം. എന്നാല്‍ അപേക്ഷിച്ച ശേഷം ജില്ലകള്‍ക്കകത്ത് മാറ്റം അനുവദിക്കില്ല.

നിലവില്‍ പഠിക്കുന്ന ജില്ലക്ക്പുറത്ത് കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക് ദീര്‍ഘ ദൂര യാത്ര ഒഴിവാക്കാന്‍ ഈ ഇളവ് കാരണം സാധിക്കും. പരീക്ഷാ കേന്ദ്രം മാറ്റാന്‍ ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. sslcexam.kerala.gov.in, hscap.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെയാണ് അപേക്ഷിക്കേണ്ടത്.23ന് പരീക്ഷാ കേന്ദ്രം അനുവദിച്ച് ലിസ്റ്റ് പ്രസിദ്ധീകരിക്കും. പ്ലസ് ടു, വി.എച്ച്.എസ്.സി വിദ്യാര്‍ഥികള്‍ അവരുടെ സബ്ജക്ട് കോംബിനേഷന്‍ ഉള്ള സ്‌കൂളിലേക്ക് മാത്രമാണ് അപേക്ഷിക്കേണ്ടത്.

മെയ് 26 നാണ് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷള്‍ ആരംഭിക്കുന്നത്. ഈ മാസം 31 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ 26 മുതല്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ പരീക്ഷ മുന്‍ നിശ്ചയിച്ച പ്രകാരം നടത്താനായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം.