20 പേരുമായി സൂം വീഡിയോ ചാറ്റിനിടെ പിതാവിനെ കുത്തികൊന്ന് മകന്‍

ന്യൂയോര്‍ക്ക്: സൂം വീഡിയോ ചാറ്റിനിടെ 20 പേര്‍ കണ്ട് നില്‍ക്കെ എഴുപത്തിരണ്ടുകാരനായ പിതാവിനെ കുത്തിക്കൊന്ന് മകന്‍. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് സംഭവം. ഡ്വെയ്റ്റ് പവര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയ ശേഷം മകനായ തോമസ് സ്‌കള്ളി പവര്‍ ജനലിലൂടെ ചാടി രക്ഷപ്പെട്ടു.

ചാറ്റില്‍ പങ്കെടുത്തവര്‍ വിവരം നല്‍കിയതിനേ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തോമസിനെ പൊലീസ് പിടികൂടി. എന്നാല്‍ പിതാവിനെ ആക്രമിച്ച് കൊലപ്പെടുത്താനുള്ള കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. സെക്കന്‍ഡ് ഡിഗ്രി കൊലപാതക കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സഫോള്‍ക്ക് പൊലീസാണ് തോമസിനെ പിടികൂടിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ